Chapter Title : മിഴി 9 [രാമന്‍] [Climax]
വെയിലിൽ മുങ്ങി നിൽക്കുന്ന പാടവും മെല്ലെ ഇളകിയാടുന്ന തെങ്ങും ചത്തു കിടക്കുന്ന പോലെയുണ്ട്. .കാറ്റിന് ഇളം ചൂടും, ആ ചൂടിന് ഇളം മണവുമുണ്ട്.തൊണ്ട വറ്റിക്കുന്ന ചെറിയൊരു വിങ്ങൽ വരുന്ന കാറ്റിനൊപ്പമുണ്ട്. "മ്യാവു...." താഴെനിന്ന് വയറു നിറഞ്ഞ പൂച്ച എന്നെ കണ്ടോന്നു ചിരിച്ചു. സൈഡിലൂടെ മെല്ലെ നടന്നു അത് വാതിലിനു പുറത്തേക്ക് ഇറങ്ങി പോയി.ചെറിയമ്മ നോക്കൂല്ലന്നുറപ്പാ. നോക്കണ്ട!! അവിടെ ഇരിക്കട്ടെ. എനിക്ക് മിണ്ടാലോ. അടുത്തിരിക്കാലോ. അവളെ നോക്കാല്ലോ?. നിലത്തു വീണ പത്രമെല്ലാം പെറുക്കിയെടുത്തു താഴെ കൊണ്ട് ചെന്ന് വെച്ചു. നിലത്തു വീണു കിടക്കുന്ന കഞ്ഞിയെല്ലാം വാരി കളഞ്ഞു.തുടച്ചു. വൃത്തിയാക്കി. റൂമിൽ പോയി കയ്യും മുഖവും കഴുകി. ബാക്കിയുള്ള റൂമിലെ വെള്ളമെടുത്ത് കുടിച്ചു ചെറിയമ്മയുടെ റൂമിലേക്ക് വീണ്ടും കേറി. നേരത്തെ തുടച്ച നിലത്തിന് മാത്രം നല്ല തണുപ്പുണ്ട്.അത് കാലിൽ നല്ലപോലെ അറിയുന്നുണ്ട്.ബെഡിൽ അവളിരിക്കുന്നുണ്ട്.എന്നാലും ഒരു നോട്ടം!!അതിപ്പോഴുമില്ല.തുറന്ന ജനൽക്കൂടെ ഒഴുകിവന്ന കാറ്റവളുടെ മുടിയിഴകളെ തഴുകിയൊഴുകി പോയി. എന്താണെന്‍റെ മനസ്സിലെന്ന് എനിക്ക് തന്നയറിയുന്നില്ല. എങ്ങനെയാ തുടങ്ങേണ്ടന്നും. ഒരുപാട് വിഷമിപ്പിച്ചു. ആ സങ്കടമുള്ളിലുണ്ട് മാറുന്നില്ല. ബെഡിന്‍റെ സൈഡിൽ അവളിരിക്കുന്നതിന്‍റെ മറ്റേയറ്റത്തു കാല് നീട്ടി ചുമരിൽ ചാരി ഞാനിരുന്നു. പണ്ടവളെന്‍റെയടുത്ത് വന്നിരുന്നു ചുറ്റിച്ച പോലെയൊരു ശ്രമം. പക്ഷെ അന്ന് നല്ല മഴയുണ്ടായിരുന്നു ആ തണുപ്പിലങ്ങനെ വന്നൊക്കെയിരുന്ന ആർക്കാ സ്നേഹം തോന്നത്തിരിക്ക. ഇപ്പോഴോ ഒടുക്കത്തെ വെയില്. ഞാനെങ്ങാനും ചെന്ന് അതേപോലെ ചെയ്താലവളു ചിലപ്പോ ചൂടെടുത്തിട്ട് വയ്യ മാറി ഇരിക്കട പട്ടിന്നെങ്ങാനും പറഞ്ഞാൽ തീർന്നു.എന്നാലും ആ കാടൻ ശബ്ദവും ദേഷ്യവും കേൾക്കലോ. അവൾ എന്നെയൊന്നു നോക്കിയെന്ന് തോന്നി.കൂടെ ഞാൻ ണ്ടെന്നു അവൾക്കറിയാലോ. ചിലപ്പോ ഞാനെന്തേലും ചെയ്താലോന്ന് വീണ്ടും പേടി
💬 Comments
View all comments