0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 93.3K

ഫുൾ സ്റ്റോപ്പിട്ടു നിർത്തി ഞാനത് കണ്ടു. നിറഞ്ഞയാ കണ്ണുകൾ, വേദനിക്കുന്ന മുഖം. നെഞ്ചിന്‍റെ ആഴങ്ങളിൽ രക്ത കുഴലുകളിലൂടെ തണുത്ത വെള്ളം പാഞ്ഞു. തണുത്തുറഞ്ഞു പോയെല്ലാം. സഹിക്കാവയ്യാതെ, ആ നോട്ടം താങ്ങാൻ വയ്യാതെ, മങ്ങുന്ന കണ്ണു മാറ്റി ഞാനവളുടെ കഴുത്തിലേക്ക് മുഖം അടുപ്പിച്ചു. മുഖത്തിൽ അരിച്ചെത്തി അവളുടെ കൈ വന്നു. "സോറി ചെറിയ....മ്മേ എല്ലാം എനിക്ക... ക്ക റിയില്ലായിരുന്നു. പറ്റി പോയി. ഒന്നും ചെയ്യാൻ ഞാൻ വിചാരിച്ചതല്ല. അറിയാതെ പറ്റി...." മുറിയുന്ന വാക്കുകളിൽ ഞാൻ വല്ലാതെ തളർന്നു. അവളോട് ചേർന്നിരിക്കുമ്പോ കിട്ടുന്ന ആശ്വാസവും ഇത്ര ദിവസം ഇല്ലാതെ ആയ ഉള്ളിന്‍റെ ആഴവും ഒറ്റ നിമിഷം കൊണ്ട്, ഒരു നോട്ടത്തിലൂടെ കിട്ടിയ സുഖമായിരുന്നെനിക്ക്.എത്ര പിടിച്ചു വെച്ചാലും വിഷമം പുറത്തേക്ക് ഒഴുകാതെ ഇരിക്കില്ല!! "സാരല്ലടാ...."  പതിയെയുള്ള ആ ഒറ്റ വാക്ക് മാത്രം. ദേഷ്യം വന്നു പോയി, അതേപോലെ കരച്ചിലും. എങ്ങനെ ഇതവൾക്ക് പറയാൻ കഴിയുന്നു . ഇങ്ങനെ സ്നേഹിക്കുന്നതെന്തിനാ? അവളെ മുന്നിൽ വീണ്ടും തോറ്റു!.  വിരലുകൾ എന്‍റെ കയ്യിൽ മുറുകി.കവിളിലുള്ള ആ കൈയ്യെന്‍റെ തലയുടെ പുറകിലമർത്തി എന്നെയാ ശരീരത്തിലേക്ക് കൂടുതല്‍ ചേർത്തു.അവളുടെ പതിഞ്ഞ അടക്കിയ കരച്ചിലിന്‍റെ നാളങ്ങൾ ആ റൂമില മെല്ലെ മുഴുകി.കുറച്ചുകൂടെ അടുത്തു കൊണ്ടവൾ എന്നെ വാരി പുണർന്നു. കഴുത്തിലും,മുടിയിലും,പുറത്തുമാ കൈകൾ  അനുസരണയില്ലാതെ തഴുകികൊണ്ടവൾ കരഞ്ഞു. സഹിക്കാൻ കഴിഞ്ഞില്ല മെല്ലെ തുടങ്ങിയ കരച്ചിൽ പതിയെ പതിയെ ഉറക്കെയാവൻ തുടങ്ങി. " എനിക്ക്.... എനി... ക്ക് നീ ല്ലാതെ പറ്റില്ലഭീ....."  കരച്ചിലും കൂടെയാ വാക്കുകളും മുറിഞ്ഞു. എങ്ങലടിക്കുന്നത് കൂടി.മുറുകുന്ന കൈയുടെ ശക്തി കൂടി. അവൾക്കുമില്ലേ വിഷമങ്ങൾ? ഇത്ര കാലം അത് മറച്ചു

💬 Comments

View all comments