0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 93.5K

അത് ഉള്ളിലേക്കും അടിച്ചു വന്നു. കരച്ചിൽ പതിഞ്ഞ താളത്തിലേക്കും അതിൽ നിന്ന് കാറ്റിന്‍റെ കൂടെ ഇല്ലാതാവേം ചെയ്തു. അവിളിപ്പോഴെന്‍റെ ഇടനെഞ്ചിൽ തലച്ചേർത്തു കിടക്കുന്നുണ്ട്.ആ മുഖത്തിപ്പോ ചെറിയ നിഷ്കളങ്കമായ കുട്ടിയുടെ ഭാവമാണ് കണ്ണുകൾ പതിയെ അടച്ചു തുറക്കുന്നത് കാണാം മുന്നിലേക്ക് വീണ മുടി കണ്ണീരിൽ കുതിർന്നു ആ കവിളിലൂടെ നീണ്ടു വളഞ്ഞു കിടക്കുന്നുണ്ട്. എന്താലോചിക്കാണാവോ? ഞാൻ ആ തലയിൽ മെല്ലെ തഴുകികൊടുത്തു. ചെറിയയോരോ തഴുകലിനും കണ്ണടച്ചതവള്‍ ആസ്വദിക്കുന്നുണ്ട്. ഇത്തിരി നേരം കൂടെ പോയി.ചെറിയമ്മയുടെ കൈ എന്‍റെ കയ്യിൽ കോർത്തു പിടിച്ചു നിൽക്കുന്ന സമയം. താഴെനിന്നും കാറിന്‍റെ ഡോറടയുന്ന ശബ്‌ദം കേട്ടു. അമ്മയായിരിക്കും വന്നത്. നേരത്തെ വരുമെന്ന് പറഞ്ഞതാണല്ലോ?... നെഞ്ചിൽ നിന്ന് ചെറിയമ്മ വഴുതിനീങ്ങി കയ്യിൽ നിന്നും അകന്നു.ബെഡിൽ നിന്ന് എഴുന്നേറ്റ് എന്‍റെ നേർക്ക് കൈ നീട്ടിയവൾ നോക്കി. "വാ....." പരിചയമില്ലാത്ത വിളി ആയിരുന്നു. എന്‍റെ തലയെന്താണെന്ന് ചോദിക്കാനിത്തിരി നീണ്ടു. "അഭീ വാ....." നേരത്തെ കരച്ചിൽ പൂർണമായി അങ്ങ് തീർന്നിട്ടില്ലന്ന് വാക്കുകളിൽ തോന്നി.വിഷമിപ്പിക്കാൻ നിന്നില്ല ഞാനാ കൈയ്യിൽ പിടിച്ചു ചെറിയമ്മയുടെ പുറകെ നടന്നു. പെട്ടന്ന പേടി തോന്നി.അമ്മയുടെ മുന്നിലേക്കെങ്ങാനും ആണോ എന്നെയും പിടിച്ചു കൊണ്ടുപോകുന്നത്. തല്ലെങ്ങാനും ഉണ്ടാക്കിയ എങ്ങനെ ഇതിറ്റിങ്ങളെ പിടിച്ചു മാറ്റും. സ്റ്റെപ്പൊക്കെ ചട പടാന്ന് ഇറങ്ങി എന്നെയും കൊണ്ട് പോവുന്നത് കാണുമ്പോ അത് തന്നെയാണ് തോന്നുന്നത്. ഹാളിലൂടെ മുന്നിലേക്ക് നടന്നു വരാന്തയെത്തിയപ്പോ മുന്നിലമ്മയെ കണ്ടു. ബാഗും തൂക്കി കയ്യിൽ വേറെ എന്തോരു കവറും കൊണ്ട് സ്റ്റേപ്പ് കേറി വന്ന അമ്മ പറന്നടുത്തു വരുന്ന ഞങ്ങളെ കണ്ടവിടെ നിന്നു. എന്നെയും കൂട്ടി വരുന്നത് കണ്ടിട്ട് തന്നെയാണങ്ങനെ നിക്കുന്നത്. അല്ലേലിങ്ങനെ

💬 Comments

View all comments