Chapter Title : മിഴി 9 [രാമന്‍] [Climax]
മുഖത്തു ആഞ്ഞു കൊടുത്തു.അമ്മേ!!ഞെട്ടിപ്പോയി. "മിണ്ടരുത്!!!വിളിക്കരുതെന്നെ അനൂന്ന് ..." ഉറച്ച ശബ്‌ദം.അവൾ മുഖം പൊത്തി അത് കേട്ടു നിന്നപ്പോ ചെറിയമ്മയെ ഞാനൊന്ന് നല്ലോണം പിടിച്ചു.തുള്ളി നിൽക്കാണ്. ഇനി ന്തേലും ചെയ്യൂന്ന് കരുതി "ഇല്ല... ഒന്നുമില്ല.. എല്ലാം ഞാൻ കേട്ടോളം... എന്‍റെ കൂടെയകത്തേക്ക് വന്നൂടെ..." അവളുടെ ഒടുക്കത്തെയൊരു ക്ഷണം. എന്നാലും എനിക്കിത്തിരി പാവം തോന്നി. അല്ലേലും കരയുന്നത് കാണുമ്പോ എങ്ങനെയാ തോന്നാതിരിക്ക.. "എവിടേക്കുമില്ല...എനിക്ക് നിന്‍റെ മുന്നിലിങ്ങനെ വന്നു നിൽക്കണമെന്നുണ്ടായിരുന്നു ഇവന്‍റെ കൂടെ..നിനക്കു കാണിച്ചു തരണം എന്‍റെ ചെക്കനെ... അത്രേ വേണ്ടു.." പല്ല് കടിച്ചു പറഞ്ഞ ചെറിയമ്മ എന്‍റെ നേർക്ക് തിരിഞ്ഞു കൈ പിടിച്ചു.. "വാ അഭി മതി നമുക്ക് പോവാം...." കരഞ്ഞു കലങ്ങി ചുവന്ന മുഖവുമായി നോക്കിയവൾ പറഞ്ഞു. ദുഃഖത്തിന്‍റെയൊരു ചിരി മാത്രമുണ്ട് അപര്‍ണയുടെ ചുണ്ടിൽ. അവളെ കാണിക്കാൻ ചെറിയമ്മയുടെ നെറ്റിയിൽ അമർത്തിയിരുമ്മ കൊടുത്തു. കണ്ടോടീ എന്നുള്ള രീതിയിൽ അനു ഒന്നുകൂടെ അവളെ നോക്കി പിന്നെ എന്നെയും കൂട്ടി തിരിഞ്ഞു നടന്നു. എന്തെന്നില്ലാത്ത സന്തോഷം തോന്നി. തകർത്തവളെ മുന്നിൽ ഇങ്ങനെ എന്നെയും പിടിച്ചു നിൽക്കുമ്പോ എത്ര സന്തോഷം തോന്നിക്കാണുമവൾക്ക്. ചേർത്ത് പിടിച്ചു എന്‍റെ അഭിയെ കണ്ടോന്ന് പറഞ്ഞപ്പോ ഞാനേത് ലോകത്തായിരുന്നു.. അയ്യോ ആലോചിക്കുമ്പോ കുളിരുകേറുന്ന പോലെയുണ്ട്. സൈഡ് സീറ്റിൽ കേറി ഇരുന്നപ്പോ മുഖമവള്‍ നല്ലപോലെ തുടക്കുന്നത് കണ്ടു.വണ്ടിയോടിക്കാന്‍ ന്നാലു മെന്നെ സമ്മതിക്കില്ല! "ഒന്ന് നിർത്തോ.." മൂക്കള ഒലിപ്പിച്ചു ചെറിയ കുട്ടികളെ പോലെ കളിക്കാണ്. വിളിച്ചതിന് കൂമനെ പോലെ അവളൊറ്റ നോട്ടം.സംഭവം ഇങ്ങനെ മിണ്ടാതിരുന്നിട്ടൊന്നും കാര്യമില്ലെന്ന് എനിക്കറിയാം. ഇങ്ങനെ അവളെ ദേഷ്യം പിടിപ്പിച്ചു തൊടങ്ങിയാലേ പഴയെ പോലെ ആവുള്ളൂന്ന് കരുതി വിളിച്ചതാ.ഈ
💬 Comments
View all comments