Chapter Title : മിഴി 9 [രാമന്‍] [Climax]
നോട്ടം കണ്ടിട്ട് അതുപോലെ ആവുന്ന് തോന്നുന്നില്ല. "മിണ്ടണ്ട.. നീ മിണ്ടി പോവരുത്. നീയെന്നോട് മിണ്ടാത്തവനല്ലെ.. ശ്......" ചുണ്ടിൽ വിരൽ ചേർത്ത അവൾ ശബ്‌ദമുണ്ടാക്കി "ഇനി മിണ്ടണ്ട... കേട്ടല്ലോ?..." കളിപ്പിക്കാണ്.. ഓഹ് ന്നാ അങ്ങനെ തന്നെ. "മിണ്ടണില്ല...!!" "ഹാ മിണ്ടരുത്..." "ഇല്ല..." ശ്രദ്ധകൊടുക്കാതെ തെറ്റിയ പോലെ നേരെ മുന്നോട്ട് നോക്കിയിരുന്നു.രണ്ടു മിനുട്ട്!! കഴിഞ്ഞിട്ടും വണ്ടിയവൾ എടുത്തിട്ടില്ല.ഇത്ര ഭാവമിട്ടിരുന്നിട്ട് നോക്കുന്നത് മോശമല്ലെ?. ഊഹം വെച്ചാൽ അവളെന്‍റെ അടുത്ത സീറ്റിൽ തന്നെയുണ്ടല്ലോ!!ന്ന്ട്ട് ന്താ വണ്ടിയെടുക്കാത്തത് "ഡാ..."" ആഹാ വിളി വന്നു.. ഓഹ് മിണ്ടാൻ പോണ്ട!! മിണ്ടരുത് ന്ന് പറഞ്ഞതല്ലെ? "ഡാ അഭി....." വീണ്ടും വന്നു. അതിലൊരീണവുമുണ്ട്.നല്ലതുപോലെ ഇഷ്ടപെട്ടെങ്കിലും അങ്ങ് നോക്കീല്ല. "അഭീ........" നീട്ടിയ വിളി.എന്‍റെ കൈ പിടിച്ചു കുടഞ്ഞവൾ കൂവി.. താടക!!. ."ന്താ.... "ഞാൻ തിരിഞ്ഞവളെ നോക്കി. എന്ത് ഭംഗിയാണ് ആ ചിരിക്ക്,ആ നോട്ടത്തിന്.ആ വശ്യമുള്ള കണ്ണിന് "പിണക്കാണോ...?" ഞാൻ വെയിറ്റ് ഇട്ടിരുന്നു. "ആണെങ്കിൽ?..." "ഒന്ന് ചിരിക്കെടാ...." ചുണ്ടില്‍ തൊട്ടുകൊണ്ടുള്ള അവളുടെ സുഖിപ്പിക്കൽ.ഒറ്റ തട്ടിന് ഞാനതു മാറ്റി. "ഇല്ലേൽ....." മസിലു പിടിച്ചു നിൽക്കുന്നതിന്‍റെ അവസാനത്തേക്ക് എത്തിയിരുന്നു. "ഇല്ലേൽ പോടാ.... നിന്നെ വേണ്ടയെനിക്ക്.. ജന്തു!!!...." ഓഹ്! മുഖം കനപ്പിച്ചൊറ്റത്തിരിയൽ വണ്ടി സ്റ്റാർട്ട് ചെയ്ത്, റിവേഴ്‌സിലിട്ട് ഒന്നുകൂടെന്നെ കൂർപ്പിച്ചു നോക്കിയപ്പോ പിടി വിട്ടു ചിരിച്ചു പോയി.ആ മുഖത്തു പതിയെ ചിരി വന്നു മായുന്നുണ്ട്.ന്നാലും ദേഷ്യം കാട്ടി അങ്ങനെ നിന്നു നോക്കാണ്. മെല്ലെയവൾ വണ്ടി വീണ്ടും ഓഫ് ചെയ്തു. ചുണ്ട് കോട്ടി വെച്ചിട്ട് ഒറ്റ ആയലിന് അവളെന്നെ കെട്ടി പിടിച്ചു.മുറുക്കി.ഇതാണ് ഇവരെ കുടുംബപരമായുള്ള കുഴപ്പം.അഭിനയം തന്നെ. ഇത്തിരി നേരംകൂടെയിരുന്നു. ഇനി ഇങ്ങനെയിരുന്നു കരയണോ?. "ഡീ അനൂ...."
💬 Comments
View all comments