0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 93.6K

അവൾക്ക് വല്ല്യ പിടയലിനൊന്നും കഴിയില്ലല്ലോ. "മിണ്ടില്ല ല്ലേ നീ....." ചോദിച്ചു കൊണ്ട് ഞാൻ ആ കവിളിൽ മെല്ലെ കടിച്ചു വലിച്ചു. പൊട്ടി. ചിരി പൊട്ടി.എന്നാലും ചുണ്ട് കടിച്ചവൾ പിടിച്ചു നിൽക്കുന്നുണ്ട്.ചുറ്റിയ കൈയ്യൊന്ന് കൂടെ മുറുക്കിയപ്പോ ചെറിയമ്മയുടെ വയറിന്‍റെ ഇരുശത്തെയും ചെറിയ കൊഴുപ്പ് കയ്യിൽ അമർന്നു.ന്നാലും വിട്ട് തരുന്നില്ല "അനൂ......."  അടവെടുത്തു വിളിച്ചു. കൂടെയാ കവിളിൽ, ചെവിയും കൂട്ടി ഒരുമ്മ കൊടുത്തപ്പോ. അവളുടെ ശരീരത്തിൽ നിന്ന് തരിപ്പ് തന്നെ വന്നതറിഞ്ഞു . പിന്നെ ക്ക ക്ക ക്ക ന്ന് ചിരിയായിരുന്നു പിടി വിട്ടത് ചിരിച്ചു കാറി.കൂടെ ഞാനും ചിരിച്ചു.ഇടതു കൈ കൊണ്ട്എന്നെ ചുറ്റി അവളുടെ അടുത്തേക്ക് അടുപ്പിച്ചു കൊണ്ട് കവിളിൽ അവൾ അമർത്തിയിരുമ്മ തന്നു.. "ന്‍റെ കൊരങ്ങാ എത്ര കലായെടാ?? " എന്തായിപ്പോ സന്തോഷം. ആലോചിക്കാൻ ഒന്നും എനിക്ക് കഴിയില്ല.ഞാനവളെ ചുറ്റി പിടിച്ചെങ്ങനെ നിന്നു.. "അഭീ...പറയണ്ടാന്നു കരുതിയതാ കേൾക്കണത് നിനക്ക് ഇഷ്ടല്ലന്നും അറിയ ന്നാലും പറയണ്ട് പറ്റില്ലെടാ...." മെല്ലെയൊന്ന് നിർത്തി അവളെന്നെ നോക്കി കാണും. ആ സ്നേഹ വലയത്തിനുള്ളിൽ ഞാനങ്ങനെ സുഖിച്ചു നിന്നു. "ഞാൻ കുറേ വിഷമിപ്പിച്ചെന്ന് അറിയാം.എനിക്കറിയായിരുന്നഭീ നിന്നെങ്ങനെയാ ഇങ്ങട്ട് കൊണ്ട്വരാന്ന്.  നിന്നോട് ദേഷ്യത്തിൽ സംസാരിച്ചപ്പോ നിന്നെ ദേഷ്യം പിടിപ്പിച്ചപ്പോ നിശ്ചയം മുടക്കാനെകിലും നീ വന്നില്ലേ.എന്നോടുള്ള ദേഷ്യം കൊണ്ടെങ്കിലും നീ ഇവിടെ നിക്കൂന്ന് തോന്നി അതോണ്ടാ നിന്നോട് അങ്ങനെ തന്നെ ഞാൻ നിന്നത്. ചീത്ത പറഞ്ഞതും കെട്ടി പോവൂന്നൊക്കെ പറഞ്ഞതും അതോണ്ടാ. എന്നോടാരും പറഞ്ഞില്ല നീ എവിടെയാന്ന്.  ബാംഗ്ലൂർ ണ്ടെന്നു ഗായത്രി  പറഞ്ഞപ്പോ വരാൻ നിന്നതാ..ചേച്ചി സമ്മതിച്ചില്ലടാ..". എല്ലാം അറിയുന്നതല്ലേ ദേഷ്യമൊന്നും ഉള്ളിലേയില്ല. ഞാനുമെത്ര തെറ്റ് ചെയ്തു.

💬 Comments

View all comments