Chapter Title : മിഴി 9 [രാമന്‍] [Climax]
വിശപ്പിന്‍റെ കനൽ ചാരത്തിൽ നിന്ന് തലപൊക്കി തുടങ്ങി.തൊട്ടപ്പുറത്ത്ചുണ്ട് പിളർത്തിക്കാട്ടി എന്നെനോക്കിയിട്ട് കാറ്റിൽ കൂടെ വരുന്ന മണം പിടിക്കുന്ന അനുവുണ്ട് "അഭീ.... വിശക്കണ് ഡാ ... ബിരിയാണി വാങ്ങിത്തരോ?...? " എന്താ ആ ചോദ്യം. അഞ്ചു വയസ്സുള്ള കിച്ചു പോലും ഇങ്ങനെ ചോദിക്കില്ല അവനൊക്കെ സീരിയസ് ആയിപ്പോയി.. ഇവളിപ്പോഴും ഇങ്ങനെ.എന്നാലും ഇതാണ് രസം. എന്‍റെ മുന്നിലല്ലേ ഇതൊക്കെയവൾക്ക് പറയാൻ പറ്റൂ. വിശപ്പ് സഹിച് മുന്നിൽ കൊണ്ട് വെച്ചിട്ട് കഴിക്കാത്തവളാണ്. "മിണ്ടരുത്.. നീ. കൊണ്ട വെച്ചതെല്ലാം പൂച്ചക്ക് കൊടുത്തതല്ലേ?..ന്നട്ട് ബിരിയാണി വേണം ല്ലേ?." "ഏഹ്..." അവൾക്ക് അതൊന്നും ചെയ്തില്ലെന്നുള്ള ഭാവം.. "ഞാങ്കോടുത്തിട്ടൊന്നുല്ല അത് തിന്നതല്ലേ. തള്ളിയിട്ടതും അതാ.." "ആരാ അത് നോക്കി നിന്നത്....?" "ഞാൻ " കുറ്റം സമ്മതിച്ചു. "ആരാ ന്നട്ട് വൃത്തിയാക്കിയത്.." "നീ...." "ഹാ അറിയാം ല്ലേ.?.." "അറിയ.. " അവളൊന്നും പുച്ഛിച്ചു ഇത്രേം ഉള്ളു നിറഞ്ഞതുകൊണ്ടാണോന്ന് അറിയില്ല. വിശപ്പാണോന്നുമറീല്ല .അനുവിന്‍റെ ഇരുണ്ട് ചുവന്ന ചുണ്ടുകൾ ഇളകുന്നതായിരുന്നു മുന്നിൽ. കീഴ്ചുണ്ടൊന്ന് പിളർത്തി നേരെയാക്കിയപ്പോ അതിന് തിളക്കം കൂടി വല്ലാത്തൊരു വശ്യതയുണ്ടത്തിന്. നേർത്ത ചൂടുള്ള ഉമിനീരിന്‍റെ കൂടെ അതങ്ങനെ നുണയാൻ തോന്നി.പെട്ടന്നവള്‍ ഒരു കാര്യം കൂടെ പറഞ്ഞു ,ഒരു സ്ഥലത്തു കൂടെ പോവണമെന്ന്,ഞാനതിനു തലയാട്ടി സമ്മദിക്കേം ചെയ്തു. വണ്ടി നീങ്ങും തോറും. മനസ്സ് കിടന്ന് ആടുന്നുണ്ട്. എങ്ങട്ടാ പോവുന്നത് എന്നുള്ളതിന് ചെറിയ സൂചനയും. മറന്നിട്ടില്ലാത്ത വഴികൾ തന്നെ.കാണരുതന്ന് വിചാരിച്ച മുഖം വീണ്ടും കാണാൻ പോവാണ് എനിക്കത് മനസ്സിലാവുകയും ചെയ്തു. വണ്ടി അവസാനമെത്തി.ആരുടെയുമല്ല ഷെറിന്‍റെ വീടിന്‍റെ മുന്നിൽ. ചെറിയമ്മക്ക് എന്തോ പ്രയാസം പോലെയുണ്ട്. ഇത്തവണ എന്‍റെയവസരമാണ്.പാഴാക്കരുത്. കാറിൽ നിന്നിറങ്ങി അവളെക്കൂട്ടി വീടിന്‍റെ
💬 Comments
View all comments