0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 93.7K

വണ്ടി ഓടിക്കുന്നതിന്‍റെ ശൈലിയും കണ്ടു ഞാനവളെ ഇത്തിരി നേരം നോക്കി നിന്നപ്പോതന്നെ സൈഡിലേക്ക് ചേർത്തവൾ വണ്ടി നിർത്തി ഓഫ്‌ ചെയ്തു. വീണ്ടും എന്‍റെ നേരെ തിരിഞ്ഞിരുന്നു. "ഹാ ഇനി പറ... എന്താ എന്‍റെ കുട്ടന് പറയാനുള്ളെ...?" അഭിയെന്ന് മാറ്റി കുട്ടനായോ? ഇതെപ്പോ? അഹ് എന്തേലുമാവട്ടെ. "അതനൂ... ഞാൻ അറിയാതെ ഡോർ അടച്ചു പോയതാ. എനിക്ക് ഓർമ തന്നെയില്ലായിരുന്നു ഞാൻ അത് പൂട്ടിയെന്ന്. കയ്യിലെ കെട്ടൊക്കെ ഒന്ന് വലിച്ചാൽ പോരുവല്ലോ അതാ ഞാനൊന്നുമാലോചിക്കാതെ ഗൗരിയേച്ചിയുടെ കൂടെ പോയത്." ഓടി ഇറങ്ങുമ്പോ, ഹോസ്പിറ്റലിലേക്ക് പോവുമ്പോഴൊക്കെ എന്‍റെ മനസ്സിൽ ഡോർ അടച്ചില്ലന്നതായിരുന്നു പിന്നെയാ ഞാനെല്ലാം വിട്ട് പോയി അത്ര വലിയ കാര്യമാക്കിയില്ല. ഇങ്ങനെ സംഭവിക്കും എന്നൊന്നും കരുതീല്ല!! "നീയെന്നെ മറക്കും ന്ന് അറിയ അല്ലേലും മുന്നേയുള്ള സ്നേഹമൊന്നും നിനക്കിപ്പോ ഇല്ലല്ലോ..." വെറുതെ കളിപ്പിക്കുന്നതാന്ന്. എന്നാലും മനസ്സിൽ എവിടെയോ എന്തോ കൊള്ളുന്ന പോലെ.മുഖം പെട്ടന്ന് വാടിയെന്ന് എനിക്കും തോന്നി. കണ്ണാടിയിൽ നോക്കേണ്ട ആവശ്യമില്ല. "എന്‍റെ ദേവീ....ഇവനോടൊന്നും പറയാൻ വയ്യല്ലോ... "മുഖം വാടിയത് ഒറ്റയടിക്കവൾ കണ്ടു. അല്ലേലും മനസ്സിൽ എന്തേലും ണ്ടേൽകണ്ടുപിടിക്കുന്നവളാണ്.നെറ്റിയിൽ കൈ വെച്ചു അവൾ സങ്കടം പറഞ്ഞിട്ട് കൈക്കിട്ട് രണ്ടു തല്ല്. വാങ്ങി.രണ്ടും വാങ്ങി ചെറിയമ്മയെ തല്ലരുത് എന്നൊക്കെയല്ലേ. സഹിക്ക അല്ലാതെന്താ. ജീവിതത്തിൽ നിറം കലർന്നപോലെ പോലെ തോന്നി. പഴയ ചെറിയമ്മയെയും മറന്നു പോയ എന്നെയും തിരിച്ചു കിട്ടിയത് പോലെയുണ്ട്. നീങ്ങുന്ന കാറിൽ തുറന്ന ഗ്ലാസിലൂടെ ഒഴുകുന്ന ചൂടുള്ള കാറ്റിന് മാത്രം തരാൻ പറ്റുന്ന പ്രത്യേക ഒരു സുഖമുണ്ട്.അതും ഉച്ചക്ക്. കൊതിപ്പിക്കുന്ന ബിരിയാണിയുടെയും, എണ്ണയിൽ പൊരിയുന്ന  മീനിന്‍റെയും, വശ്യമായ ഗന്ധമുള്ള കാറ്റാണ്. വയറ്റിലുള്ള

💬 Comments

View all comments