0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 93.7K

ഉമ്മയിലായിരുന്നു വാതിൽ ചാരി കണ്ണ് ചിമ്മാതെ,എന്നാ ഊർന്നു വരുന്ന കണ്ണുനീർ വാർത്തുകൊണ്ട് എന്നെ നോക്കുന്ന ആ അമ്മയെ കണ്ടു നിൽക്കാൻ കഴിഞ്ഞില്ല. ഒരു വിളി ആ ചുണ്ട് അകന്നു പുറത്തു വരാൻ നിൽക്കുന്നുണ്ട് അഭീന്നായിരിക്കും.പൊട്ടി പൊട്ടി വരുന്ന ആ കരച്ചിൽ ആ മുഖത്തുനിന്ന് കാണാം. എന്‍റെ കയ്യിൽ ചെറിയമ്മയുടെ കൈ മുറുകി.ഞാൻ വേഗം ചെന്ന് ഉമ്മയെ മുറുക്കി.. "മോനേ......." ഉമ്മയുടെ ആ വിളി. ഒരു ഗുഹക്കുള്ളിലേക്ക് എടുത്തെറിഞ്ഞ പോലെയുണ്ട്. എത്രയോ കാലത്തെ ഓർമ്മകൾ തട്ടികുടഞ്ഞിട്ട പോലെ. "സുഖാണോ... ഉ... മാ..." പിടിച്ചു വെച്ച സങ്കടം.ചുണ്ട് ഞാൻ അമർത്തി വെച്ചു.. കൈ വിറച്ചു. കണ്ണുനീരൊഴുകി. എന്നെ മുറുക്കിയ കൈ അല്ലാതെ പുറത്തുകൂടെ, തോളിലൂടെ താലോലിക്കുന്ന ആശ്വസിപ്പിക്കുന്ന ഒരു കൈ കൂടെയുണ്ട് ചെറിയമ്മയുടെ. തലയുയർത്തിയപ്പോ ഞാൻ അവളുടെ മുഖമാണ് കണ്ടത് മിണ്ടാതെ ഞങ്ങളെ നോക്കി പതിഞ്ഞ ചിരി തരുന്ന അവളെ കയ്യില്‍ ഉമ്മ പിടിച്ചു. ഒന്ന് ചിരിക്കാൻ നോക്കി. പാവം അതിന് ഒന്നിനും കഴിയുന്നില്ല. ചുണ്ട് പോലും വിറക്കുന്നുണ്ട്. മുന്നോട്ട് ചെന്ന് ചെറിയമ്മ ചെറിയ കുട്ടികളെ പോലെ ഉമ്മയെ വാരി കെട്ടി പിടിച്ചപ്പോ ഉമ്മക്ക് അത്ഭുതം. പ്രതീക്ഷിക്കാത്ത ആ നീക്കത്തിൽ ഉമ്മക്ക് വാക്കുകളൊന്നും ണ്ടായില്ല ഞെട്ടൽ മാറിയപ്പോ അവളെ ചുറ്റി പിടിച്ചു ഇത്തിരി നേരം നിന്നന്നെ ചിരിയോടെ നോക്കി .ചെറിയമ്മക്ക് എന്തോ പ്രത്യേക സ്നേഹം അതിനോട് തോന്നി കാണും. "സുഖാണോ അനു...." സ്നേഹത്തോടെ ഉമ്മ തിരക്കി. തലപൊക്കിയ അവൾക്ക് എന്നെ തിരിഞ്ഞു നോട്ടം ആ കണ്ണും നിറഞ്ഞിട്ടുണ്ടോ.ചെറുതായിട്ടുണ്ട്. കാണിക്കാതെ ഒളിപ്പിക്കാൻ അവൾ നോക്കുന്നുണ്ട്. ഭാഗ്യം ഷെറിനെ പുറത്തേക്കൊന്നും കണ്ടില്ല. കണ്ടാലും

💬 Comments

View all comments