0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 93.7K

ഇപ്പോഴെന്താ. ഉമ്മക്കെന്നോടിപ്പോഴുമുള്ള സ്നേഹം അവളൊന്നു കണ്ടിരുന്നേൽ എനിക്കെന്തെങ്കിലും വേദനിപ്പിക്കുന്ന സന്തോഷം കിട്ടിയേനെ. പോട്ടെ!! തുറന്നിറങ്ങി വന്നിരുന്നേൽ അവളെ കാണിക്കാൻ ചെറിയമ്മയെ തൊട്ടുരുമ്മി നിന്നു ഞങ്ങളുടെ കല്യാണമാണ് വരണം എന്നെകിലും വെറുതെ പറയാമെന്ന് കരുതി.അപ്പോഴുള്ള അവളുടെ മുഖമെങ്ങനെയാവും? ചോര വറ്റി തലക്ക് അടികിട്ടിയവളെ പോലെ അങ്ങനെ എങ്ങനെലും.. "അഭീ..." മുന്നിൽ ഉമ്മയുടെ മുഖം. ശേ ആലോചിച്ചു കാടു കേറിയോ രണ്ടും എന്നെ നോക്കി ചിരിക്കുന്നുണ്ട്. ഉള്ളിലേക്ക് കേറി. ഉമ്മ ഉണ്ടായത് കൊണ്ട് മാത്രം അല്ലേൽ ഇതൊന്നും നടക്കില്ല.എനിക്കതിനു താൽപ്പര്യവുമില്ല. എന്നെയും ചെറിയമ്മയെയും ഒരുമിച്ചു ചേർത്ത് പിടിച്ചു ഉള്ളിലേക്ക് കൊണ്ടുവരുന്നതിനിടയിൽ ഉമ്മയെന്തൊക്കെയോ പറയുന്നുണ്ട്. ചെറിയമ്മ അതിന് മറുപടിയും കൊടുക്കുന്നുണ്ട്. എനിക്കതൊന്നും കേൾക്കാൻ കഴിയുന്നില്ല.. ചുറ്റിനും തിരിഞ്ഞു നോക്കുന്നുണ്ട് ഞാൻ. ഓരോ അടി വെക്കുമ്പോഴും കാലിൽ അനുഭവിക്കുന്ന തണുപ്പ് പോലെ ഓർമ്മകൾ എന്‍റെ കണ്ണിലേക്ക് കേറി കേറി പഴയ കാഴ്ചകൾ കൊണ്ടുവരുന്നതാവും.താഴെയുള്ള രണ്ടു റൂമില്‍ നിന്നും, മുകളിലെ സ്റ്റൈർ ഇറങ്ങി,അല്ലേൽ ഒച്ച കേട്ട് ആ കിച്ച്നിൽ നിന്ന് അവളിറങ്ങി വരുവൊന്ന് തോന്ന. പേടിയാണോ അല്ല! എന്തോന്ന്. "ഷെറിനില്ലേ ഉമ്മ....?" തരിപ്പ് പോലെ കേട്ടു. ചെറിയമ്മയാണ് ചോദിച്ചത്. സോഫയിലേക്ക് ചെന്നിരുന്നു .ചെറുതായി വിളറിയ മുഖം കാണിക്കാതെ നിന്നു. ഉമ്മയെന്നെ നോക്കിയെങ്കിലും ഞാൻ ചിരിച്ചു കൊടുത്തതേയുള്ളു. "പുറത്തേക്ക് പോയീണ്ട്. ഇപ്പോ വരാൻ മതി..ഇപ്പൊ അങ്ങനെ പോക്കൊന്നുല്ല കുറേ ദിവസം കഴിഞ്ഞ ഇന്നൊന്നു പോയത്.." വിഷമം കാണിക്കാത്തൊരു ചിരി മാത്രം.നീറുന്ന ആ മനസ്സെനിക്കറിയുന്നുണ്ട്. "അഭി. നീക്കൊറേ മാറിട്ടോ..." ഇയ്യോ അങ്ങ് വയ്യാതായി ഉമ്മയെ നോക്കാൻ വയ്യ വിഷമം കേൾക്കാൻ വയ്യ . എന്‍റെ ചെറിയമ്മേ ഒന്ന്

💬 Comments

View all comments