0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 93.7K

രക്ഷിക്കെടീ.ഞാൻ കണ്ണ് നീട്ടിയൊന്നു കേണു. അവള്‍ക്കതൊന്നും മനസിലാവുന്നില്ല.പെട്ടന്ന് മൂന്നാളും മിണ്ടാതെയായി വാക്കുകളൊന്നും കിട്ടാതെയായി. അങ്ങട്ടും ഇങ്ങട്ടും നോക്കുന്നതല്ലാതെ, കൈ വിരലുകൾ പിണച്ചു കളിക്കുന്നതല്ലാതെ ഒന്നുമില്ല. കാതിൽ വണ്ടിയുടൊരു ഇരമ്പലെത്തി. പിന്നെയത് മെല്ലെ മെല്ലെ അടുത്തേക്കുമെത്തി.മുറ്റത്തേതോ വണ്ടി വന്നിട്ടുണ്ട്. ഉമ്മ പുറത്തേക്കിറങ്ങാതെ പെട്ടന്നുള്ളിലേക്കാണ് കേറിപ്പോയത്. ചെറിയമ്മയെന്നോട് സംശയത്തോടാരാണെന്ന് ചോദിക്കേം ചെയ്തു. ഷെറി‌നായിരിക്കും!!!അതോണ്ടാവും ഉമ്മയുള്ളിലേക്ക് പോയത്. നേരെ പുറത്തുനിന്നു വരുമ്പോ, വരുന്നയാളെ ഞാൻ കാണില്ല. തിരിഞ്ഞാണ് ഞാൻ സോഫയിലിരിക്കുന്നത്.ചെറിയമ്മയെന്‍റെ മുന്നിൽ നിൽക്കുന്നുണ്ട്.  വരുന്നയാളെ അവൾക്ക് കാണാം.മോന്തയുടെ ഭാവം മാറിയത് കണ്ട് അവൾക്ക് കളിയാക്കുന്ന ഒരു ചിരിയുണ്ട്. മോശം മോശം എന്ന് പറയുന്ന പോലെ... "ഉമ്മാ......" മേല്ലെയുള്ളയാ ആദ്യ വിളി.പുറത്തുനിന്നു തന്നെയാണ്. കാലടികളുടെ ശബ്ദം കേൾക്കുന്നുണ്ട്. ഞാനറിയാതെ കണ്ണടച്ചിരുന്നു. അല്ലേൽ ചെറിയമ്മ നോക്കി കളിയാക്കും.അതുറപ്പാ. ചുറ്റുമുള്ള ശബ്‌ദമൊന്നും കേൾക്കല്ലേന്ന് കരുതിയിരുന്നെങ്കിലും എവിടെ!! അവൾ നടന്നു അടുത്തു വരുന്ന ശബ്‌ദം വ്യക്തമായുണ്ട്. പിന്നെയത് നിന്നു. ദൈവമേ ബാക്കിൽ വന്നു ഞെട്ടി നിൽക്കുന്നുണ്ടാവും. എന്നെക്കാണില്ലല്ലോ മുന്നിൽ നിന്നിളിക്കുന്ന ചെറിയമ്മയെ കണ്ടു കാണും. മനസ്സിലാവുവോ ആവോ? അന്ന് മാളിൽ വെച്ച കണ്ടതല്ലെയുള്ളൂ.. "അഭീ...." വിളിച്ചു. ചെറിയമ്മ വിളിച്ചു!! എന്താണതു വരാത്തതെന്ന് കരുതി നിക്കായിരുന്നു.എന്തേലുമാവട്ടെ കണ്ണങ്ങു തുറന്നു. നല്ലയൊരു ചിരിയുണ്ട് ചെറിയമ്മയുടെ മുഖത്തു.”എഴുനേൽക്കടാ” ന്ന് പിരികം കൂർപ്പിച്ചു കാട്ടി ബാക്കിലുള്ള ഷെറിനെ ചിരിയോടെ നോക്കുന്നുണ്ട്. ഇതിപ്പോ വല്ലാത്ത പണിയാണല്ലോ. സൈഡിലും മുന്നിലുമൊക്കെയൊന്ന് നോക്കിയെങ്കിലും ഉമ്മയുടെ പൊടി പോലുങ്കണ്ടില്ല. വല്ല്യ തലപ്പര്യമില്ലാതെ എഴുന്നേറ്റു. ചെറിയമ്മയോട് ഒന്ന് ചിരിച്ചു. അനുവിനെന്നെയറിയാം. അവൾ  സഹായത്തിനായി കൈ നീട്ടി തന്നു. കൈ പിടിച്ചു നിക്കെന്ന് എന്നോട് പറയാതെ പറഞ്ഞു. ഞങ്ങൾ കൈ കോർത്തു.

💬 Comments

View all comments