0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 92085

വേഗം അടുത്തേക്ക് ചെന്നു. കൈ പിടിച്ചു എന്‍റെ തോളിലൂടെ വെപ്പിച്ചു. ഇടുപ്പിലൂടെ കൈ ചുറ്റി.എന്ത് ചൂടാണിപ്പോ. നല്ല പനിയുണ്ട് എഴുന്നേൽപ്പിക്കുമ്പോഴാ മൂക്കിൽ നിന്ന് വരുന്ന ചൂട് ശ്വാസമെന്‍റെ കവിളിലടിച്ചു പൊള്ളി. ആ നനഞ്ഞ  പാവാടയും, ടി ഷർട്ടും  എന്‍റെ കയ്യിലേക്കും, അവളുടെ ശരീരത്തിലും  ഒട്ടി നിൽക്കാണ്. നടക്കാനവൾ വല്ലാതെ ബുദ്ധിമുട്ടി.തിണ്ണയിൽ നിന്ന് സ്റ്റെപ്പുകളിറങ്ങുമ്പോ ആ ശരീരം എന്‍റെ മേത്തേക്ക് ചാഞ്ഞുകൊണ്ടായിരുന്നു നിന്നത്. മഴയിലേക്ക് വീണ്ടും ഇറങ്ങണം!!. ഞാൻ മടിച്ചു നിന്നു. അവൾക്ക് വീണ്ടും മഴ കൊള്ളില്ലേ.?എന്ന ചോദിക്കാനും വയ്യ..!! "സാരല്ലടാ...." അവളുടെ എടുത്തുനിന്ന് എന്തേലും നീക്കം പ്രേതീക്ഷിച്ചതും അനു പാതി മുറിഞ്ഞു പോയ ശബ്ദത്തിൽ പറഞ്ഞു. സ്റ്റെപ്പിൽ നിന്ന് മഴയിലേക്ക് ഇറങ്ങുമ്പോ ഒരു കൈ കൊണ്ട് അവളുടെ തല നനയാതെ ഇരിക്കാൻ നോക്കി. ഓരോ അടി വെക്കുബോഴും അവളുടെ കൈ  തോളിൽ മുറുകുന്നുണ്ട്. ഡോർ തുറന്നു അവളെ സൈഡ് സീറ്റിൽ ഇരുത്തി. കാറിലേക്ക് പാഞ്ഞു കേറുന്നതിനു പകരം ഞാൻ ഇത്തിരി നേരം കൂടെ മഴ കൊണ്ടു.  കണ്ണിൽ നിന്ന് അറിയാതെ വരുന്ന കണ്ണുനീർ അതിനൊപ്പം ഒലിച്ചു പോയിരിക്കണം. ഹോസ്പിറ്റലിലേക്ക് പോവുമ്പോ കാറിന്‍റെ സൈഡ് സീറ്റിലിരുന്ന് ചെറിയമ്മ ഇടക്കിടക്കെന്നെ നോക്കുന്നത് കണ്ടു. ഗിയറിനു മുകളിലുള്ള കൈയ്യിലേക്ക് അവളുടെ കൈ കൊണ്ടൊന്ന് പിടിക്കാനിടക്ക് നോക്കി.എന്തോ പറയാനും വന്നു. എല്ലാം അറിഞ്ഞെങ്കിലും ഫേസ് ചെയ്യാൻ എനിക്ക് വല്ലാത്ത ബുദ്ധിമുട്ടായി. അതോണ്ട് തന്നെയാവും അവള്‍ പിന്നെയൊന്നും മിണ്ടീല്ല. മെയിൻ എൻട്രൻസിൽ കാർ നിർത്തി.ഒരു വീൽ ചെയർ എടുക്കാമെന്ന് പറഞ്ഞെങ്കിലും അവളു കേട്ടില്ല.വേണ്ടന്ന ഉത്തരവ് തന്നപ്പോ പിന്നെയൊന്നും ചോദിച്ചില്ല. കാറിൽ നിന്ന് ഇറങ്ങാൻ ബുദ്ധിമുട്ടുന്നത്

💬 Comments

View all comments