Chapter Title : മിഴി 9 [രാമന്‍] [Climax]
കണ്ടപ്പോ അറിയാതെയാ മുഖത്തേക്ക് നോക്കി പോയി. വയ്യാത്തയാ മുഖത്തു, എനിക്ക് വേണ്ടി പൊട്ടിമുളപ്പിക്കാൻ വെച്ചൊരു ചിരിയുണ്ട്. ഇറങ്ങുന്ന കൂട്ടത്തിൽ അവൾ രണ്ടു കണ്ണുമടച്ചു ചിരിച്ചു. വീണ്ടും എന്‍റെ തോളിൽ തൂങ്ങിയായി നടപ്പ്. പതിയെയാണ്,സാവധാനം. സമയമെടുത്താണ് ഓരോ സ്റ്റെപ്പും വെക്കുന്നത്. ലിഫ്റ്റിന്‍റെയുള്ളിൽ അവൾ എന്‍റെ തോളിലേക്ക് തല ചായിച്ചു നിന്നു.കൂട്ടി പിടിക്കാതിരിക്കാൻ എനിക്കും കഴിഞ്ഞില്ല.എന്‍റെ പെണ്ണല്ലേ? നെഞ്ചോട് ചേർത്തപ്പോ ആശ്വാസം പോലെ ഒരു കുറുകൽ കേട്ടു. ലിഫ്റ്റിൽ നിന്നിറങ്ങിയത് രേവതിയാന്‍റിയുടെ മുന്നിലേക്ക്.ഡോക്ടർ തന്നെയാണ്. ഞങ്ങളെ നന്നായി അറിയുന്നതുമാണ്.ചെറിയമ്മയുടെ ആ കോലം കണ്ടാന്‍റിയൊന്ന് ഞെട്ടി.. എന്‍റെ പിന്നെ പറയണ്ടല്ലോ.നനഞ്ഞു കുളിച്ച കോഴിയെപ്പോലെ രണ്ടെണ്ണമാ മുന്നിലേക്ക് ചെന്നാലോ? എന്ത് കരുതുമവർ. പക്ഷെ ചെറിയമ്മയുടെ അവസ്ഥ അവർക്ക് നല്ലപോലെ മനസ്സിലായി.. "എന്ത് പറ്റി മോളെ...? " ചെറിയമ്മയുടെ താടിയിൽ മെല്ലെതൊട്ടു ആദിയോടെ അവർ അന്വേഷിച്ചു . ഇതെന്താ കൊഞ്ചിക്കുന്നോ?പിന്നേ!!അമ്മയും മോളും കളിക്കാഞ്ഞിട്ടാണ്. ഞാൻ എന്തേലും മുനങ്ങുന്നതിന് മുന്നേ ആന്‍റി തന്നെ രണ്ടു നേഴ്സ് കുട്ടികളെ വിളിച്ചു പെട്ടന്ന് തന്നെ ചെറിയമ്മയെ റൂമിലേക്ക് കൊണ്ടുപോയി. പോവുന്ന പോക്കിൽ ചെറിയമ്മ എന്നെ ഒന്നുകൂടെ നോക്കിയില്ലേ?. തല പെരുത്തു കേറി. വിഷമവും. ഞാങ്കാരണമല്ലെ അവൾക്കിങ്ങനെ പറ്റിയെന്നുള്ള തോന്നൽ.വേഗം ലിഫ്റ്റിൽ കേറി നാലാമത്തെ ഫ്ലോറിലേക്ക് ചെന്നു.അവിടെ എല്ലാരുമുണ്ടല്ലോ? എങ്ങനെ ഞാൻ പറഞ്ഞു തുടങ്ങും? ലിഫ്റ്റിൽ നിന്ന് ഇറങ്ങുമ്പോ തന്നെ, റൂമിന് പുറത്തെന്തോ പിറുപിറുത്തു കൊണ്ട്, ഫോൺ ചെവിയിൽ വെച്ച് നിക്കുന്ന അമ്മയുണ്ട്. ദേഷ്യത്തോടെ ചെവിയിൽ നിന്നാ ഫോണെടുത്ത് ജനലിലൂടെ പുറത്തേക്ക് നോക്കുന്നുണ്ട്. മിക്കവാറും ആ വിളിക്കുന്ന തെന്നെത്തന്നെയാവും. അടുത്തേക്ക് ചെന്നപ്പോ തിരിഞ്ഞ കൂട്ടത്തിലതെന്നെ കണ്ടു .ശ്വാസം വിട്ട് കൂർപ്പിച്ച
💬 Comments
View all comments