Chapter Title : മിഴി 9 [രാമന്‍] [Climax]
താ... എന്‍റെ നേരെ ചെറിയമ്മ കൈ നീട്ടിയപ്പോ ഇത്തിരി മടിച്ചാണേലും ഞാൻ ഉമ്മയുടെ തോളിൽ നിന്നിറങ്ങി അവരുടെ മുന്നിലേക്ക് നടന്നു. "താ ഷെറിൻ...." ചോദിക്കുന്നതും കൊടുക്കുന്നതും ഒരുമിച്ചായിരുന്നു. "ഇനി ഇഷ്യൂ ഒന്നും ല്ലാട്ടോ രണ്ടിനും...."അനു നടുക്ക് നിന്ന് ഞങ്ങളെ നോക്കി "ഹാ...." ഞാൻ ഒഴിക്കാൻ മട്ടിൽ പറഞ്ഞു.. "അഭീ....." ചെറിയമ്മ ഭൂമിയോളം താഴ്ന്നിരുന്നു.. അവൾ പറയുന്നത് കേൾക്കാതെയെങ്ങനെയാ.കൈ കൊടുക്കാൻ പറഞ്ഞപ്പോ ഷെറിന്‍റെ കയ്യിൽ ഞാൻ പിടിച്ചു ഒന്ന് കുലുക്കി. "സോറി...." ഷെറിൻ പറഞ്ഞു.. "ന്ത്?" "സോറിന്ന്...." "ആരാ നീ.....?." പഴയ. കോളേജിൽ നിന്നിവളെ ആദ്യമായി പരിചയപെട്ട ആ ഓർമയിൽ ഞാൻ ചോദിച്ചു. "ഷെറിൻ...... നീയോ..." "ഞാൻ....?" "നീ...??" "അക്ഷയ് വിശ്വനാഥ്...." അവൾ പണ്ടുള്ള പോലെ ചിരിച്ചു. കാണാൻ നല്ല ഭംഗി. ബാക്കിൽ കുറേ നേരമായി നിൽക്കുന്ന ഉമ്മയെ തിരിഞ്ഞു നോക്കി അത് മെല്ലെ കരഞ്ഞു. ഇതിനും വലിയ സന്തോഷം അതിനുണ്ടാവാനില്ല. ഉമ്മ ഭക്ഷണത്തിന്‍റെ കാര്യങ്ങൾക്ക് അകത്തേയ്ക്കോടി. തുള്ളിചാടി നടക്കൽ തുടങ്ങിയ ഷെറിൻ ചെറിയമ്മയെയും പിടിച്ചു അതിലൂടെ ഏതിലൂടെക്കെയോ നടന്നു. അമ്മയുടെ വിളി ഫോണിൽ വന്നപ്പോ സോഫയിൽ ഇരുന്നു. മുറിഞ്ഞു മുറിഞ്ഞു കളിച് അത് ഓഫായി.മുന്നിൽ ചുണ്ടിലേക്കൊരു സ്പൂൺ നീണ്ടു. അതിന്‍റെ പിറകിൽ കയ്യിൽ ഒരു ബൗളിൽ ഐസ്ക്രീം കൊണ്ട് ഷെറിൻ. "കഴിച്ചു നോക്ക്...." അടുത്തിരുന്നു സ്പൂൺ വീണ്ടും ചുണ്ടിക്കക്ക് ചേർക്കാൻ നോക്കിയപ്പോഴും ആദ്യം ഞാൻ ചെറിയമ്മയെ തിരഞ്ഞു. കിച്ച്നിൽ നിന്ന് അവളുടൊരു നോട്ടമുണ്ട്. വായിൽ ഒരു സ്പൂണുണ്ട്. ഷെറിൻ നീട്ടിയ ഐസ്ക്രീം ഞാൻ മെല്ലെ നുണഞ്ഞു. കരച്ചിൽ വന്നപോലെയായി.. ഓർമ്മകളാണ് ഉള്ളിൽ വന്നു നിറഞ്ഞത്. പണ്ട് കോളേജ്
💬 Comments
View all comments