0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 93.9K

വട്ട് കൂടീണുട്ടോ!!.." ഞാൻ ഉമ്മയുടെ തോളിൽ തൂങ്ങി പറഞ്ഞു.. "ഉമ്മാ അവനോട് മിണ്ടാതെ നിക്കാൻ പറഞ്ഞോ....." ദേഷ്യം കാട്ടിയവളുടെ വാണിംഗ്. ആഹാ. "നിക്കില്ലെന്ന് പറയുമ്മ..." ഞാനും പറഞ്ഞു "ഉമ്മാ ഇങ്ങൾ നിക്കണത്തിന്‍റെ ധൈര്യട്ടോ ഓന്." " അതെന്ന് പറയുമ്മ.. " " ഉമ്മ..... " അവൾ കാറുന്നപോലെയായി. ഉമ്മയോടൊട്ടി നിൽക്കുന്നതൊന്നും വല്ല്യ ഇഷ്ടപ്പെടുന്നുണ്ടാവില്ല. അവസരം മുതലാക്കാൻ ഞാൻ ഉമ്മയുടെ കവിളിൽ ഒരുമ്മകൂടെ കൊടുത്തു.ദേഷ്യം കേറിയ പെണ്ണ് മുഖം ചുളുക്കി നിലത്തു ചവിട്ടി. "ഞാൻ പോവ്വാ..." തലവെട്ടിച്ചു രണ്ടടി നടന്നതും ചെറിയമ്മ അവളുടെ കൈക്ക് പിടിച്ചു. "ഏയ്യ് ഷെറിൻ പോവ്വല്ലേ......?." അവളൊന്നു നിന്നു. "എന്താ അഭിയിത്...." ചെറിയമ്മയുടെ ശകാരം. എന്താന്ന് ചോദിച്ചാൽ ഷെറിനോടുള്ള ദേഷ്യമൊക്കെയില്ലാതായിട്ടുണ്ട്. അവൾ പോയത് കൊണ്ടല്ലേ എനിക്ക് ചെറിയമ്മയെ കിട്ടിയതുന്നുള്ള ബോധം ഉള്ളത് കൊണ്ടാവും. അതോണ്ട് കളിയാക്കുന്ന വാക്കുകളൊക്കെ വായിൽ വരുന്നുണ്ട്. "ഏത് സമയവും ഇങ്ങനെ ആയിരുന്നു അനുവേച്ചി. ഇപ്പോഴെങ്ങനെയാ സഹിക്കുന്നിതിനെ...?" ഷെറിന്‍റെ കളിയാക്കല്‍ കേട്ടപ്പോ പാളി നോക്കി ചെറിയമ്മ ചിരിച്ചു. എങ്ങനെ സഹിക്കുന്നു ന്ന് ചോദിച്ചതിനാ.ദുഷ്ട.ഉമ്മയുടെ ബാക്കിൽ നിന്ന് അതിനെ ചുറ്റി നിൽക്കുന്നത് കൊണ്ടാണ് ഉമ്മയുടെ മുഖഭാവമൊന്നും മനസിലാവുന്നില്ല. മിണ്ടുന്നില്ലല്ലോ!! "ആഭീ ഒരു കൈ കൊടുത്ത് കോംപ്രമൈസ് ആക്കടാ... പിണക്കമൊക്കെ പോട്ടെ..." ചെറിയമ്മയെന്നോട് അപേക്ഷ പോലെ പറഞ്ഞു. കൂടെയുള്ള ഷെറിന് വല്ല്യ ജാഡയുണ്ടിപ്പോ.ഓ അവളുടെ കൂടെക്കൂടി അനുവെന്നോട് പറയുന്ന കൊണ്ടാവണം. "എടീ അനൂ.....""അപത്തം ഉമ്മയടുത്തില്ലേ?? "ചെറിയമ്മേ നോക്ക് അവൾക്കെന്ത് ജാടയാന്ന്...." ഞാൻ വിരൽ അവൾക്ക് നേരെ ചൂണ്ടി. "ഒന്ന് പോടാ എനിക്ക് ജാഡയോ? " "നിനക്ക് തന്നെ...." "മതി മതി.. രണ്ടും നിർത്ത്..ആ കൈ

💬 Comments

View all comments