0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 93.9K

അവരുടെ മുന്നിലേക്ക് നടന്നു.ചുണ്ടിൽ നല്ലൊരു ചിരി വെച്ചു.അനുവെന്നെ നോക്കി അവര്‍ കാണാതെ വട്ട് കാണിക്കുന്നുണ്ട്. ഷെറിന്‍റെ മുഖമെന്തൊക്കെയോ ഭീകരമായ മാറ്റങ്ങൾ വന്നു നിറയുന്നുണ്ട്. എന്നാലോ അതെല്ലാമൊരു ചിരിയിൽ ഇല്ലാതാക്കുന്നുണ്ട്. ഞാൻ ഉമ്മയുടെ പുറകിൽ ചെന്ന് ആ തോളിൽ താടി ചേർത്ത് വെച്ചു മുന്നിലുള്ള രണ്ടിനെയും നോക്കി. "നീ ഇളോട് തെറ്റിലാണോ അഭി..?  " ചെറിയമ്മ ചോദിച്ചു. "പിന്നെ ഞങ്ങൾ തെറ്റിലാ...." ഞാൻ ഷെറിനെ നോക്കി പറഞ്ഞു. "കണ്ടില്ലേ?ഞാൻ പറഞ്ഞില്ലേ ഉമ്മാ അവൻ തെറ്റിലാന്ന്. അപ്പൊ ഉമ്മയെന്താ പറഞ്ഞത് ഇവൻ തെറ്റൊന്നും ല്ലാന്നു ല്ലേ....? അനുവേച്ചിക്ക് അറിയോ ഇത് പറഞ്ഞാ ഉമ്മേം ഞാനും  തെറ്റി നടക്കൽ പോലും. ഒരക്ഷരം മിണ്ട അത് വേണന്നില്ല തിന്നാനെന്തേലും തര അത് പോലുല്ലന്നേ.." എന്‍റമ്മോ ഇവൾ പഴയ പോലെ തന്നെ വായിട്ടലക്കൽ തുടങ്ങിയല്ലോ. കേട്ടപ്പോ ചിരി വന്നു. ഉമ്മക്കെന്നോട് എത്ര സ്നേഹമുണ്ടെന്നും മനസ്സിലായി.ചിരി മുഖത്തു വന്നു കാണും. "കണ്ടില്ലേ...? പുറത്തു തൂങ്ങി ചിരിക്കുന്നത് കണ്ടില്ലേ?.ഇങ്ങളവൻ പറ്റിക്കാണുമ്മാ...!!!"  ഞാൻ ചിരി നിർത്തി. കേറി കേറി അവളെങ്ങാട്ടാ പോണേ.. "നിർത്ത് നിർത്ത് നിർത്ത്. ഒരഭിനയവുമില്ല മോളെ തെറ്റിന്ന് പറഞ്ഞാൽ തെറ്റിയതാ.അതിനിനി മാറ്റമൊന്നുമില്ല..." ഞാനെന്‍റെ അഭിപ്രായമിട്ടു. അവൾക്കിത്ര കൂളായി സംസാരിക്കാൻ കഴിയെങ്കിൽ എനിക്കാണോ പ്രശ്നം! "എന്‍റെ ദുഷ്ട... ഇങ്ങനെ പറയെല്ലടാ.. ഈ ഉമ്മയോട് ഞാൻ തെറ്റാതെ പിടിച്ചു നിൽക്കാൻ തുടങ്ങീട്ട് കുറച്ചേ ആയുള്ളൂ മോനെ.. അതൂടെ നീ പോക്കും.തെറ്റിലാണെൽ അങ്ങനെ തന്നെ നിക്കട്ടെ.നീയത് മാറ്റ പോലും ചെയ്യണ്ട..." അവളുടെ വേദനയേ. ഇതെല്ലാം കണ്ട് ഇത്തിരി അത്ഭുതമനുവിന്‍റെ മുഖത്തുണ്ട്.ഇങ്ങനെ തൊള്ളായിട്ട് സംസാരിക്കുന്നത് കൊണ്ടാവും "എന്‍റുമ്മാ ഇതിന് പണ്ടുള്ള പോലെ

💬 Comments

View all comments