0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 93.8K

ഷെറിൻ.ഞങ്ങളിതിലെ പോയപ്പോ വെറുതെ ഒന്ന് കേറീന്നെള്ളൂ.. " വായയിപ്പോ പൊളിഞ്ഞു കയ്യിൽ വന്നേനെ. ന്ത്‌ നുണച്ചിയാണത്.പറയണത് കേട്ടില്ലേ. ന്നാലും ഇതാണല്ലോ മര്യാദ. അപ്പൊ അവർ കൂടുതൽ നിർബന്തിച്ചു തരും. അത് അവൾക്ക് നല്ലപോലെ അറിയാലോ. ആർക്കാ അറിയാത്തെ. "അങ്ങനെ പറഞ്ഞാൽ പറ്റില്ല. ആദ്യായിട്ട് ഇവിടെ എന്നിട്ട് വേഗം പോവേ?...." ഷെറിൻ പിടി മുറുക്കുകയാണ്. പണ്ടത്തെ പോലെ തന്നെ!! "ആരാ പോവുന്നെ...??" ഉള്ളിൽ നിന്ന് വെപ്രാളപ്പെട്ട് ഉമ്മയും ഇറങ്ങി വന്നു. സംഭവമൊന്നും ഞാൻ കാണുന്നില്ല എല്ലാമെന്‍റെ പുറകിലും സൈഡിലും അരങ്ങേരുന്ന ശബ്‌ദം മാത്രമാണ് കേൾക്കുന്നത്. "എന്‍റുമ്മ ഇവരിവിടെ വന്നിട്ട് നിങ്ങളുള്ളിലിരിക്കാണോ?. " "നീയിവിടേക്ക് കേറിയപ്പോഴാ ഞാനുള്ളിലേക്ക് പോയത്.. മോളെ അനു പോവാനൊന്നും അയീല്ല!!. ഉച്ചയായി ,,കഴിച്ചിട്ടൊക്കെ പോയാമതി " ഉമ്മ ഇത്തിരി ദേഷ്യപ്പെട്ടാണ് പറയുന്നത് അനുസരണയില്ലാത്ത കുട്ടികളെ പേടിപ്പിക്കുന്നപോലെ. എന്‍റെ അമ്മ പറയുന്നപോലെ. "അഭീ.. നീ കേട്ടോടാ ഇതൊക്കെ?" അവരുടെ ഇടയിൽ നിന്നു പെട്ടപ്പോ എന്നെയുങ്കൂടെ അതിൽ കൂട്ടാനുള്ള ചെറിയമ്മയുടെ ശ്രമം. ആരുടെ എടുത്തേക്ക് ഒന്ന് നോക്കണമെന്ന് കരുതിയെങ്കിലും നോക്കീല്ല.. ഇപ്പോഴെല്ലാരും തുറിച്ചെന്നെ നോക്കുന്നുണ്ടാവും. "ഇവൻ കുറേ നേരായല്ലോ മിണ്ടാതെ നിൽക്കുന്നു...അഭീ..." ഈശ്വരാ ഉമ്മയുടെ വിളി. "അത് ഞാനും അവനും ചെറിയ തെറ്റിലാ ഉമ്മാ..ല്ലെടാ അഭീ...." ആരാ പറഞ്ഞത് ന്ന് മനസ്സിലാക്കാൻ ഇത്തിരി സമയം വേണ്ടി വന്നു.വിശ്വസിക്കാൻ കഴിഞ്ഞില്ല ഷെറി‌നാണ്. എന്നോട് ഒരു വാക്ക് പോലും മിണ്ടുമെന്ന് കരുതീല. നോട്ടം പോലും കിട്ടില്ലെന്ന്‌ വിചാരിച്ചതേയില്ല. ഇനിയും മിണ്ടാതെ നിക്കുന്നത് മോശമാണെന്ന് തോന്നി ഒന്നുല്ലേലും ചെറിയമ്മയും ഉമ്മയുമുള്ളപ്പോ മിണ്ടാതെ നിൽക്കണ്ടല്ലോ. മെല്ലെ എഴുനേറ്റ് തിരിഞ്ഞു നോക്കി. കൂടി നിന്നെന്നെ നോക്കിനിൽക്കുന്ന

💬 Comments

View all comments