0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 93.8K

ഞാൻ മെല്ലെ നുണഞ്ഞു.വായില്‍ നിന്നും വമിച്ച ചൂട് ശ്വാസം ചുണ്ടുകളില്‍ വന്നു തട്ടി വല്ലാത്ത ഒരവസ്തയിലെത്തിച്ചു.ചൂടുള്ളയാ ഇളം ചുണ്ടിന് തേന്‍ മിഠായിയുടെ രുചി. ഉള്ളിലുണ്ടായ സന്തോഷം ചെറുതല്ല.തല വലിച്ചു ഞാൻ ഷെറിനെ പുച്ഛത്തോടെ നോക്കി.വിചാരിച്ചപോലെയവളുടെ മോന്ത വീണു. മതി. അത് മതി. ചെറിയമ്മക്ക് കണ്ണിറുക്കി കാട്ടി ഞാൻ സോഫയിൽ ചെന്നങ്ങിരുന്നു.] തെണ്ടി.മനുഷ്യനെ നാണം കെടുത്തുമല്ലെടാ പട്ടി എന്ന് പറയുന്നപോലെ ഷെറിൻ കണ്ടതിനുള്ള നാണം കൊണ്ട് അനു പല്ല് കടിച്ചെന്നെയൊന്നു നോക്കി. ഷെറിൻ കിളി പോയി അവിടെ തന്നെ നിന്നോ? ആവോ.. "ഹായ് ഷെറിന്‍ അറിയോ...?" ചെറിയമ്മയുടെ കിന്നാരം. എനിക്കങ്ങു ഇഷ്ടപ്പെട്ടില്ല. ചോദിക്കുമ്പോ എന്നെയൊന്നു ആക്കി നോക്കുന്നുണ്ട്. "അനു..." എന്‍റമ്മോ.... ഷെറിൻ ചിരിയോടെ പറയുന്നതാണ്.. "അയ്യോ സോറി അനുവേച്ചി..." അവളുടെ ബോധം വന്ന തിരുത്തൽ. ചെറിയമ്മയെന്നെ നോക്കി ചിരിച്ചു വല്ല്യ കോമഡി പറഞ്ഞ പോലെ.മുന്നില്‍ നിന്നാലെന്‍റെ കോമാളിത്തരം കാണുമെന്ന് കരുതി മുന്നില്‍ നിന്നു മാറി അവളുടെടുത്തേക്ക് നടന്നു. "കുറേ നേരായോ വന്നിട്ട്.ചേച്ചി..?" സ്നേഹത്തിടെയുള്ള അന്വേഷണം. അഭിനയിക്കാണെന്ന് തോന്നുന്നില്ല അവളിങ്ങനെ തന്നെയാണ്. "ഇല്ലെടോ ഇപ്പോ വന്നതേയുള്ളു. ഉമ്മ പറഞ്ഞു നീ പുറത്തു പോയതാന്ന്...!!" ചെറിയമ്മ അവളോടിങ്ങനെയൊക്കെ സംസാരിക്കുമെന്ന് കരുതീല്ല. കേൾക്കാനൊക്കെ നല്ല രസണ്ട്. "എന്നിട്ട് എവിടെപ്പോയി.. ഉമ്മാ....." അവളുറക്കെ വിളിച്ചു. "ഉമ്മാ...." ഒന്നൂടെ വിളിച്ചപ്പോ ഉള്ളിൽ നിന്നെവിടെ നിന്നോ ഉമ്മ വിളി കേട്ടു. "ഇങ്ങളിവർക്ക് ന്തേലും കൊടുത്തോ....?" കോലത്തിന് ഇത്തിരി മാറ്റമുണ്ടെലും സംസാരമൊക്കെ പഴയപോലെയുണ്ട്. ഉമ്മയൊന്നും മിണ്ടീല്ല.. ഇനിയിപ്പോ ഷെറിനെയും എന്നെയും ഒരുമിച്ച് കണ്ടാലതിന് സഹിക്കാൻ കഴിയില്ല ന്ന് തോന്നിക്കാണും അതോണ്ടാവും ഉള്ളോട്ട് ഓടിയത് " അയ്യോ ഒന്നും എടുക്കണ്ട

💬 Comments

View all comments