0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 93.9K

പറഞ്ഞു .ഒരു ചിരിയെ എന്‍റെ ചുണ്ടിലുണ്ടായിരുന്നുള്ളു .കേട്ടതൊക്കെ വിശ്വസിക്കാൻ വളരെ ബുദ്ധിമുട്ട് തോന്നി.ഉമ്മയെ എന്നും ഞാന്‍ അമ്മയുടെ ഭാഗത്തല്ലാതെ കണ്ടിട്ടില്ല.ആ ഉമ്മയെ ആണ് അവള്‍.പുച്ചം തോന്നി. "ആശിഖ്???..." അവൾ അവനെയും കൊണ്ടാട്ടിരുന്നല്ലോ നടന്നത്.. "അതൊക്കെ വെറുതെ, “അവൾ കൈപ്പുനീരിറക്കി..ഉള്ളിലവളോടുള്ള സഹതാപമൊന്നും വന്നില്ല.ഇത്തിരി നേരം മിണ്ടാതിരുന്നു. "അനുനെ ഇഷ്ടാണോ?...." അവൾ ചിരിയോടെ ചോദിച്ചു.. "ഒരുപാട്..."ഞാൻ തുറന്നു പറഞ്ഞു. നിമിഷങ്ങൾ കടന്നു പോയി.ടേബിളിൽ വെച്ച ബിരിയാണി കണ്ട് എന്നെ അനു ഇടകണ്ണിട്ട് നോക്കി.ഇനി ഇതിനാണോയിവൾ കോംപ്രമൈസ് വരെ ആക്കിച്ചത്?വെട്ടി വിഴുങ്ങി. ഇന്നലെ മുതലുള്ള വിശപ്പുണ്ട്. എല്ലാരും കൂടെ കഴിച്ചു തീർത്തു. ചെറിയമ്മയെ കഴിപ്പിക്കാനാ അവർക്കുത്സാഹം. അതോണ്ട് തന്നെ എന്നെനോക്കി കളിയാക്കാൻ അവൾ മറക്ക പോലും ചെയ്തില്ല. കഴിച്ചു കഴിഞ്ഞു ഉമ്മയുടെ കൂടെയായി ഞാൻ. ഒരുപാട് കഥ പറഞ്ഞു. വിഷമം പറഞ്ഞു ചിരിച്ചു. ചെറിയമ്മയും ഷെറിനും മുകളിൽ റൂമിലായിരുന്നു..നേരം ഇരുളാൻ തുടങ്ങിയതും. പോവാന്ന് പറഞ്ഞു ചെറിയമ്മ അടുത്തു വന്നു.സാധാരണ പോലെ ഇന്ന് നിന്നിവിടെ നിൽക്കാം എന്നുള്ള പറച്ചിലൊക്കെ ണ്ടായിരുന്നെകിലും പോവാൻ ഞങ്ങൾ റെഡി ആയി .ഷെറിൻ കരഞ്ഞു.എന്നെ കെട്ടി പിടിച്ചു കരഞ്ഞു എനിക്കാകെ വല്ലാതായപ്പോ അവളെ ചെറിയമ്മ ആശ്വസിപ്പിച്ചു.ഉമ്മയോട് പിന്നെ വരാന്ന് പറഞ്ഞിറങ്ങി. വണ്ടി ചെറിയമ്മയെടുത്തു. "വിഷമണ്ടോ...." ചെറിയമ്മ തുടങ്ങി. "ണ്ടല്ലോ..." ഞാൻ വെറുതെ പറഞ്ഞു "ന്തിന്....?" "പാവം ഷെറിൻ...." "ഏഹ്..." അവളുടെ അത്ഭുതം. മനസ്സില്‍ വിചാരിച്ചതല്ല ഞാൻ പറഞ്ഞത് അതാണ്. "ഡാ ഡാ ഐസ്ക്രീം വരി തരുന്നു. കൊഞ്ചുന്നു.കെട്ടിപ്പിടിക്കുന്നു ന്താടാ നിനക്കെന്നെ വേണ്ടാന്ന് തോന്നുന്നുണ്ടോ..? എന്നെക്കാളും ഭംഗിയും അവളാണല്ലോ ല്ലേ ...? മനസ്സിലാവുന്നുണ്ട്?" എനിക്കെന്‍റെ ചെറിയമ്മ മതീന്നെന്‍റെ തൊള്ള തുറന്നുള്ള

💬 Comments

View all comments