Chapter Title : മിഴി 9 [രാമന്‍] [Climax]
പറച്ചിൽ കേൾക്കാൻ വേണ്ടിയുള്ള ശ്രമമാണ്. അങ്ങനെ നീയിപ്പോ അത് കേട്ട് സുഖക്കേണ്ട!! "പോണോ...?"വട്ടുപിടിപ്പിക്കാൻ ഞാനങ്ങുയിട്ടുകൊടുത്തു.അവൾ ഡ്രൈവിങ്ങിലും കണ്ണുരുട്ടി. "കൊന്ന് കളയും ഞാൻ...." പല്ല് കടിച്ചു കൊണ്ടുള്ള പറച്ചിൽ. ഞാൻ വാ പൊത്തി ചിരിച്ചു. "നിനക്കാരാ ഭംഗിയില്ലെന്ന് പറഞ്ഞത്....?.." സത്യസന്ധമായി ചോദിച്ചു. ഒരു നാണവും ചിരിയുമൊക്ക മുഖത്തുണ്ട്. "ണ്ടൊ...?." ചോദ്യം കേട്ടപ്പോഴേ. ഞാൻ അവളോട് ഒട്ടി ആ വയറിൽ കൈ ചുറ്റി പിടിച്ചു നിന്നു.മുകളിൽ നിന്ന് കുണുങ്ങൽ "അഞ്ജന മിഴികളോ... കാതിലെ കടുക്കാനോ? മിന്നുന്ന പുഞ്ചിരിയോ മെയ്യഴകോ..." നാല് വരി ഞാൻ മൂളി. പിന്നെയാ കവിളിൽ ഒരുമ്മകൂടെ കൊടുത്തു. ഇരുട്ട് വീണു കിടന്ന റോട്ടിൽ വീഴുന്ന ചീള് പോലുള്ള വെളിച്ചം കണ്ണാടിയിൽ വന്നു ചെറിയമ്മയുടെ മുഖത്തുകൂടെ പോവുന്നുണ്ട്.ചുണ്ടിലാണേൽ നല്ല ചിരിയുണ്ട്.മുടിയിൽ കൊതിപ്പിക്കുന്ന മണമുണ്ട്. "വൃത്തികേട് കാട്ടല്ലേ....." കൊഞ്ചുന്നയവളുടെ ഓർമിപ്പിക്കൽ. സ്നേഹമവളോട് കുമിഞ്ഞു കൂടി. ഷെറിനെന്നത് വേദനയല്ലാതെയായി. നോവല്ലാതെയായി ഇവളില്ലായിരുന്നെങ്കിലോ?. ഷെറിന്‍റെ കൂടെ റൂമിൽ പോയപ്പോ മുതലുള്ള കാര്യങ്ങൾ ചെറിയമ്മ പറഞ്ഞു കൊണ്ടിരുന്നു. എന്‍റെയും ഷെറിന്‍റെയും ഒരുമിച്ചുള്ള ഫോട്ടോയടക്കം അവിടെ കണ്ടെന്നു ഒരു ഭീഷണിയിടെയാണ് അവള്‍ പറഞ്ഞത്. ഷെറിന്‍റെ സംസാരത്തെ പറ്റിയും, സ്നേഹത്തെ പറ്റിയും അവള് മെല്ലെ വിവരിക്കുമ്പോ ചെറിയൊരു ചിരി വരാതിരുന്നില്ല. "പിന്നെ അഭീ...പോരാൻ നേരമവൾ പറഞ്ഞന്തെന്താന്നറിയോ?...." മിന്നുന്ന ചിരിയോടെ അവളെന്നെ നല്ലവണം നോക്കി. "ന്താ പറഞ്ഞത്? " " അവനെ നോക്കണേന്ന്.... " ചിരി പിടിച്ചു വെച്ച് അവൾ വിരൽ നീട്ടിയെന്നെ കൊഞ്ചിക്കാന്‍ നോക്കി. ഒറ്റ തട്ട്. എനിക്ക് ചെറിയമ്മയെന്താ പറഞ്ഞത് എന്നായിരുന്നു അറിയേണ്ടത്. "ന്നട്ട് നീയെന്ത് പറഞ്ഞു....?" മിന്നി മറയുന്ന വെളിച്ചം തിളക്കുന്ന അവളുടെ മുഖത്തിന്
💬 Comments
View all comments