Chapter Title : മിഴി 9 [രാമന്‍] [Climax]
അടുത്തേക്ക് ചെന്ന് ഞാൻ ചോദിച്ചു.. "ഞാൻ പറഞ്ഞു അവനെ പൊന്നു പോലെ....." അവൾ നിർത്തി. ചിരിയാണ് മുഖത്തു.. "പൊന്നു പോലെ? " ആകാംഷ കൂടി. "പൊന്നു പോലെ ഉരുക്കി കളയും ന്ന്..." തെണ്ടി. വല്ല്യ ബിൽഡപ്പ് ഇട്ട് കൊണ്ട് വന്നു നശിപ്പിച്ചു. മങ്ങി പോയ മുഖം കണ്ടു അവൾക്ക് സങ്കടം. എന്ത് അഭിനയമാണോ ജന്തുവിന്.. "ഇയ്യോ ല്ല ന്‍റെഭിയെ ഞാനങ്ങനെ പറയോ...?" "പറയും നീയല്ലേ അങ്ങനെയേ പറയു...." "പോടാ... ശെരിക്ക് ഞാനൊന്നും പറഞ്ഞില്ല. ചിരിച്ചത് മാത്രേള്ളൂ. അവളെന്ത് കരുതിയോ ആവോ?....." ഒന്നും മിണ്ടാതെ പോന്നതാല്ലേ??.ന്നട്ടാണ് ഈ വീമ്പിളക്കൽ. " അല്ലേലും പോത്ത് പോലെ വളർന്ന നിന്നെയൊക്കെ എന്ത് നോക്കാനാണ്... " സീരിയസ് പോലെ പറഞ്ഞ പറ്റിക്കാമെന്നാണ് വിചാരം. "നീ പോടീ പട്ടി.... എന്താ നോക്കേണ്ടതന്ന് ഞാൻ കാട്ടി തരാം...." വഷളൻ ചിരിയോടെ ഞാനവളുടെ വയറിൽ പിടിച്ചു ഇക്കിളിയാക്കി. "ഡാ ഡാ കളിക്കല്ലേ....അഭീ..." ഒന്ന് കുതറി ചിരിച്ച ചെറിയമ്മ വണ്ടി ഒന്ന് പാളിയപ്പോ. മുടിയിൽ പിടിച്ചു വലിച്ചു ഇക്കിളിയാക്കൽ നിർത്തിച്ചു. വണ്ടി പാളിയപ്പോ ഞാനും ഞെട്ടി.പല്ല് കടിച് ദേഷ്യം പിടിച്ചു രണ്ടു വട്ടം വീണ്ടും ഡ്രൈവിങ്ങിനിടയിൽ എന്നെ നോക്കിയ ചെറിയമ്മയെ സോപ്പിടാൻ നോക്കിയെങ്കിലും അത് സമ്മതിച്ചില്ല. നേരെ വീട്ടിലേക്ക് അങ്ങ് കേറി. വണ്ടിയാ മുറ്റത്തേക്കടുക്കുമ്പോ വരാന്തയിൽ നിലവിളക്ക് തൂക്കിയിട്ടത് മുന്നിലെ ഗ്ലാസ്സിലൂടെ കണ്ടു. വിളക്കിന്‍റെയടുത്ത് അരമതിലിൽ ഞങ്ങളെ നോക്കി അമ്മയുണ്ട്. വിളക്കിന്‍റെ ശോഭയിൽ തിളങ്ങുന്ന ആ ഐശ്വര്യമുള്ള മുഖം പതിയെ ഞങ്ങളെ കണ്ടതിലുള്ള ആശ്വാസമായി. വണ്ടിയിൽ നിന്നിറങ്ങി. ചെറിയമ്മ അടുത്തേക്ക് വന്നു.അധികാരം പോലെയെന്‍റെ കൈ പിടിച്ചു. ഞങ്ങൾ ഒരുമിച്ചാണ്
💬 Comments
View all comments