0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 94.1K

അമ്മയുടെ മുന്നിലെത്തിയത്. ചിരിക്കുന്ന അമ്മയെ കാണിക്കാന്‍ തന്നെ എന്നെ കെട്ടി പിടിച്ചു നല്ലപോലെ അമർത്തി അനു ഇടക്കണ്ണിട്ട് അമ്മയെ നോക്കിയപ്പോ വല്ല്യ മൈൻഡ് ഇല്ലാതെ അമ്മയും അത് നോക്കുന്നുണ്ട്. "ഞാൻ മോളിലുണ്ടാവും..."കവിളില്‍  ഒരുമ്മകൂടെ തന്നു ചെറിയമ്മ കനപ്പിച്ചമ്മയെ നോക്കി കയ്യിൽ വണ്ടിയുടെ കീയും കൊടുത്ത് ഒറ്റ പോക്ക്. "അനു." പോവുന്നയിടക്ക് അമ്മയൊന്ന് വിളിച്ചു നോക്കി. എവിടെ? അവൾ മൈൻഡ് വെച്ചില്ല.ഇനിയിപ്പോ മുന്നിൽ ഞാൻ പെട്ടല്ലോ. അമ്മയെ കാണിക്കാൻ ചെറിയമ്മയും, അവളെ കാണിക്കാൻ അമ്മയും എന്നെ കരുവാക്കുകയാണ്. "ന്ത്‌ സ്വഭാവ മോനൂ അതിന്.." ദേഷ്യത്തോടെ അമ്മ ചോദിച്ചു. വിളക്കിലെ തിരി നീട്ടി കയ്യിലായ എണ്ണ തുടച്ച്. വിളക്കിന്‍റെ ഓറഞ്ച് വെളിച്ചം നിറഞ്ഞയാ മുഖമെന്‍റെ നേരെ നീട്ടി അമ്മ മെല്ലെ ചിരിച്ചു. "ഇന്നെവിടെ പോയി?" ഞാൻ സംഭവങ്ങൾ വിവരിച്ചു. അതിന് ചെറിയ അസൂയ. "നീയ്യുമ്മ വെച്ചോ? " വരുന്ന ചോദ്യത്തിന് നാഗവല്ലിയാവുന്നുണ്ടോന്ന് സംശയം.പെട്ട്!!! ന്നാലും ഞാൻ മെല്ലെത്തലയാട്ടി. പറയുന്ന കൂട്ടത്തിൽ ഉമ്മ കൊടുത്തു ന്നെ പറഞ്ഞുള്ളു. എവിടെ കൊടുത്തു എന്നൊന്നും പറഞ്ഞില്ല. "അവളും തന്നോ?" ഇപ്പോഴിത്തിരി കൂടെ നാഗവല്ലിയിൽ നിന്ന് മാറിയിട്ടുണ്ട്. അതോണ്ട് ഞാൻ വേഗം തലയാട്ടി.തന്നു ന്ന് പറഞ്ഞു.. "എവിടെ???." എങ്ങനെയിരിക്കിണ്? ദൈവമേ!! ചോദ്യം വേറെ എന്തേലുമാവണേ!! "ന്ത്‌? " ഉറപ്പിക്കാണെന്നവണ്ണം ഒന്നുടെ ചോദിച്ചു.. "എവിടെയാ ഉമ്മതന്നതെന്ന്.....?" എന്‍റെ മനസിലാവാത്ത കളിയമ്മക്ക് പിടിച്ചിട്ടില്ല. ക്ഷമ നശിച്ചപോലെയാണ് ചോദ്യം. ഞാൻ മിണ്ടീല്ല. അമ്മയാണേൽ ഇങ്ങനെ തുറിച്ചെന്നെ നോക്കിക്കൊണ്ടുമിരുന്നു. ചുണ്ട് നുകർന്നെന്ന് ഞാനെങ്ങനെ പറയും. മിണ്ടാതിരുന്നാൽ അതിന് ഊഹിക്കാലോ. എവിടെയാ വെച്ചതെന്ന്. വിശ്വസിക്കാൻ കഴിയാതെ അമ്മ വാ പൊത്തിയെന്നെ നോക്കി. "ചുണ്ടിൽ

💬 Comments

View all comments