0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 95K

മുന്നിലാന്ന്. അതിന്‍റെ തോളിൽ രണ്ടു കയ്യും പിടിച്ചു പുറകിലാന്ന് ഞാൻ. വയലിലേക്ക് നോക്കി അമ്മയോരോ ഓർമ്മകൾ പറഞ്ഞു അമ്മയുടെ പിറകിൽ നിന്ന് അതിന്‍റെ കഴുത്തിൽ കൈ ചുറ്റി പിടിച്ചു കവിളും കവിളും ചേർത്ത് നിന്ന് അത് കേൾക്കൽ നല്ല രസമുണ്ട്. പണ്ട് ഞാനും അമ്മയും വീടൊക്കെ കടക്കാർ കൈക്കലാക്കിയ സമയത്ത്..ഇവിടെ ആ വയൽക്കരയിൽ വന്നു ആരും കാണാതെ വീടു നോക്കി നിന്ന കാര്യം അമ്മ വീണ്ടും പറഞ്ഞു. പിന്നെ ഞങ്ങൾ ഇവിടെ തോട്ടിൽ നിന്ന് കളിക്കുന്നതും എന്‍റെ ചന്തിക്ക് അമ്മ തല്ലിയതും. എന്നോ ഞാൻ അമ്മയെ വെള്ളത്തിലേക്ക് തള്ളിയിട്ടതും എല്ലാം ഒരു ചിരിയോടെ ഓർത്തു ഓർത്തു പറഞ്ഞു.അമ്മയുടെ തോളിലൂടെ കയ്യിട്ട്,തൊടിയിലൂടെ ഇത്തിരി കൂടെനടന്നു. പ്ലാവിന്‍റെ മുകളിലെ മൂക്കാനായ ചക്ക കാണിച്ചടുത്ത ദിവസത്തെ ചക്കപ്പുഴുക്കിന്‍റെ കാര്യമോർമിച്ചു മുന്നോട്ട് പോയപ്പോ മുന്നിൽ, അപ്പുറത്തെ ഗോവിന്ദൻ ചേട്ടന്‍റെ പറമ്പിൽ വെച്ച വാഴയിലൊന്നുണ്ട് വീണു കിടക്കുന്നു. ഇലയിടയിലൂടെ ഉള്ളിൽ പഴുത്ത നല്ല ഞാലിപ്പൂവൻ കുലയുണ്ടെന്ന് അമ്മയാന്ന് കണ്ടു പിടിച്ചത്. വേണ്ടാന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും കള്ളി!!!. പോയി നാലഞ്ചെണ്ണം ഇരിഞ്ഞെടുത്തെന്‍റെ കയ്യിൽ തന്നു. "ആരും കാണണ്ട. അനൂനും കൊടുക്കാം....." ഒന്നെടുത്തു പൊളിച്ചു തിന്നിട്ടതിന്‍റെ സ്നേഹമാണ്. "അമ്മേ കണ്ടവരുത് മുതലൊന്നും കക്കരുത്...ഒന്നുല്ലേലും ഒരു ഡോക്ടറല്ലേ...?." കിട്ടിയ പഴയമിപ്പോ തന്നെയെനിക്ക് വിഴുങ്ങണമെന്നുണ്ട്. ഒന്ന് ചൊറിയുന്നതും സുഖമാണല്ലോ!! മുന്നിൽ നടന്നയമ്മ എന്നെ തിരിഞ്ഞു നോക്കി "അയ്യടാ ന്നാ തിന്നണ്ട ഇങ്ങു തന്നേക്ക്.." കയ്യിലുള്ള പഴമെല്ലാം പിടിച്ചു വാങ്ങാൻ നോക്ക. കൊടുത്തില്ല!! കൈ വെട്ടിച്ചു ഞാൻ മുന്നിലേക്ക് ചാടി. "അങ്ങനെ പറയല്ലേ.അമ്മമാർ മക്കൾക്കെല്ലാം കൊടുക്കണം ന്നാ..." "ആഹാ ന്നാ കാണണല്ലോ..."

💬 Comments

View all comments