0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 95K

ഭീഷണി.രണ്ടടി മുന്നിലേക്കെത്തിയ എന്‍റെ കോളറിൽ പിടിച്ചമ്മ മുന്നോട്ടോടാൻ സമ്മതിച്ചില്ല!. "അമ്മേ വേണ്ട...വേണ്ടാ... വീഴുട്ടോ...." പറഞ്ഞു നോക്കി.കേൾക്കണ്ടേ. "അങ്ങനെ നീയിപ്പോ തിന്നണ്ട..." വലിച്ചു തിരിച്ചെന്നെ നേരെ നിർത്തി. കയ്യിലെ നാലു പഴവും പിടിച്ചു പറിക്കാൻ നോക്കിയമ്മ ചൊടിച്ചു. എന്നേക്കാൾ ഉയരം കുറഞ്ഞ അമ്മക്ക് ഞാനത് പൊക്കി പിടിച്ചാൽ എത്തുക പോലുമില്ല. ഞാൻ കൈ നല്ലപോലെ പൊക്കി. രണ്ടു ചാട്ടം ചാടി എവിടെ!! ഒന്ന് തൊടാൻ പോലും കഴിഞ്ഞില്ല. ദേഷ്യമായിയതിന്. കണ്ണിലേക്ക് തറപ്പിച്ചു നോക്കി ഒന്ന് കൂടെ ചാടി.കിട്ടിയില്ല!! "ഡാ അഭീ......." കിട്ടാത്ത ദേഷ്യം..കളിപ്പിക്കുന്ന പോലെ, ഞാൻ കൈ അതിന് പിടിക്കാൻ പാകത്തിന് വെച്ചു കൊടുത്തു ഒരു ശ്രമം നടത്താൻ അമ്മ ഒരുങ്ങുന്നതിനു മുന്നേ ഞാൻ അത് പൊക്കി. പാവം!! കിട്ടാതെ വന്നപ്പോ മുഖം പെട്ടന്നങ്ങു ചുളിച്ചു കളഞ്ഞു. ചെറിയ കുട്ടികൾ കരയാൻ തുടങ്ങുന്നതിനു മുന്നേ ചുണ്ട് പിളർത്തുന്നപോലെ അമ്മയും വിടർത്തിയപ്പോ.കൊഞ്ചിക്കാൻ തോന്നി. "അമ്മേ......." സ്നേഹത്തോടെ വിളിച്ചിട്ടാ ആ കവിള്‍ ചേർത്തൊരുമ്മ കൊടുത്തു.കുണുങ്ങുന്ന ചിരി. "എനിക്കിപ്പോ കുട്ടികളെ സ്വഭാവായോ മോനൂ......" തല നീട്ടി കൗതുകപൂർവ്വം അമ്മ ചോദിച്ചു. "ചെറിയമ്മയെ പോലെണ്ട്.. അതിനും ചെറുതാന്ന് ഇടക്ക് തോന്നും..." ഞാൻ അമ്മയെയും പിടിച്ചു മുന്നോട്ട് നടന്നു. "നീ കൂടെ ണ്ടായൊണ്ടാടാ..." സന്തോഷം കൂടി പെട്ടന്നമ്മയെന്‍റെ പുറത്തു തൂങ്ങി.ഞെഞ്ച് ആളിപ്പോയി. ഞാൻ പുറകിലേക്കൊന്ന് ആഞ്ഞു .വീണില്ല. വെട്ടി തിരിഞ്ഞു ഞാന്‍ നോക്കി. കുട്ടിക്കളീന്ന് പറഞ്ഞപ്പോ പ്രാന്ത് കൂടിയോ?ഞാനെന്തേലും കനപ്പിച്ചു പറയുമെന്ന് കരുതി പകച്ചു കൊണ്ടമ്മ നിന്നു. "ന്താ പുറത്തു കേറണോ?..." ചിരിയോടെ ചോദിച്ചു. അതിനിപ്പോ ഇങ്ങനെ പിടഞ്ഞു കളിക്കാൻ തോന്നുന്നുണ്ടെന്ന് കുറച്ചു ദിവസമായിയറിയാം. അതിന്‍റെ

💬 Comments

View all comments