Chapter Title : മിഴികൾ കഥ പറയുമ്പോൾ 😍 [ഷഹാൻ]
അവൻ എന്നെ കൊണ്ട് പോയി വയലും.
അവർ കുളിക്കുന്ന കുളവും, തൊടുമൊക്കെ കാണിച്ച് തന്നു.
പിന്നെയവൻ കുറച്ചു ദൂരെ ഒരു മലയുടെ മുകളിലേക്ക് ചൂണ്ടി അവിടെ ചെറിയൊരു വെള്ള ചാട്ടം ഉണ്ടെന്നും അവിടെ നിന്നാണ് വെള്ളം തൊട്ടിലേക്ക് വരുന്നതെന്നും പറഞ്ഞു.
എന്നാ നമുക്കവിടെക്കൊന്നു പോയാലോ.???
കാണാനുള്ള ആകാംഷയിൽ ഞാൻ ചോദിച്ചു.
നമ്മൾ അങ്ങോട്ട് ഒറ്റക്ക് പോകുന്നത് അപകടമാണെന്ന് അവൻ പറഞ്ഞു.
അവിടെ വലിയൊരു കാടാണ്. പാടത്തു നിന്നും വീടുകളിൽ നിന്നും കിട്ടുന്ന പാമ്പുകളെ (വെള്ളം കയറുന്ന സമയത്തെ കാര്യമാണുട്ടോ) അവിടെയാണ് കൊണ്ട് പോയി വിടാറ്..മാത്രമല്ല അപകടകാരിയായ പല മൃഗങ്ങളുണ്ടെന്നും പറഞ്ഞു.!
അങ്ങനെ ഞങൾ നാട് മൊത്തം ഒന്ന് ചുറ്റി കണ്ടു. ( മൊത്തം കണ്ടില്ലെങ്കിലും പ്രധാനപ്പെട്ട ഭാഗങ്ങളൊക്കെ)
പിന്നീടുള്ള ദിവസങ്ങളിൽ പുതിയ കൂട്ടുകാരായി.
പുതിയ സ്ഥലങ്ങൾ കണ്ടു. അയൽവാസികളെ പരിചയമായി
മൊത്തത്തിൽ ആ നാടുമായി ഞാൻ ഇണങ്ങി ചേർന്നു..
ഇനി കഥാ നായികയുടെ വരവിലേക്ക്...😍.
അങ്ങനെ വേനലാവധി ഏകദേശം തീരാറായ സമയത്ത്.. എനിക്ക് നീന്തൽ പഠിക്കാൻ അതിയായ ആഗ്രഹം വന്നു.
എന്റെ അടുത്ത കൂട്ടുകാരനായ സിനാനെ വിളിച്ചു വരുത്തി കാര്യം പറഞ്ഞു.
എടാ സിനാനെ എനിക്ക് നീന്തൽ പഠിക്കണം.
നമുക്ക് കുളത്തിൽ പോയാലോ.??
അപ്പൊ അവൻ പറഞ്ഞു: എടാ എനിക്ക് ചെറിയ രീതിയിൽ മാത്രം നീന്തൽ
അറിയുള്ളൂ.
നമുക്ക് റസീൻ നെ വിളിക്കാം..
( നായികയുടെ അനിയനാട്ടോ.
അവനെ എനിക്ക് ഗ്രൗണ്ടിൽ വെച്ച് പരിചയമുണ്ട്).
എന്നാ വാ എന്നും പറഞ്ഞു
അവനെ തേടി അവന്റ വീട്ടിലേക്ക് പോയി.
ഞങ്ങളുടെ വീടുകളിൽ നിന്ന് അഞ്ചാറു
വീട് കഴിഞ്ഞിട്ടായിരുന്നു അവന്റെ
💬 Comments
View all comments