0%

Chapter Title : മോഡേൺ വൈഫിന്റെ കാമനകൾ 3 [Gowri]

Author : Kambikathakal Read All Parts 410

ഇല്ല...

ഈ കൊച്ചിനെ കുളിപ്പിക്കുന്നതൊക്കെ..

അത് ഞാനാണ് സാർ

ഞങ്ങൾ ഈ കൊച്ചിനെ കുറിച്ച് വിശദമായിട്ട് അന്വേഷിക്കുന്നുണ്ട്. പക്ഷേ ഈ കൊച്ചിനെ ആ നാട്ടുകാർക്ക് വലിയ പിടുത്തം ഒന്നുമില്ല.

ഈ കൊച്ചിനെ കണ്ട സ്ഥലത്ത് പോയി ഞങ്ങൾ ഒന്ന് അന്വേഷിച്ചിരുന്നു. അവിടെനിന്ന് പഴയ ഒരു ബാഗ് കിട്ടിയിട്ടുണ്ട്. പക്ഷേ അതിൽ കുറച്ചു മുഷിഞ്ഞ തുണി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പിന്നെ അതിനകത്ത് ഒരു ഫോട്ടോ കൂടി ഉണ്ടായിരുന്നു. ചിലപ്പോൾ ആ ഫോട്ടോ കാണിച്ചാൽ ഈ കൊച്ചുനു എന്തെങ്കിലും ഓർമ്മ വരുമെന്നറിയാമല്ലോ?

ആ ബാഗ് കാറിൽ ഇരിപ്പുണ്ട്.. ഞാൻ എടുത്തു തരാം.

പിന്നെ അജി വരുമ്പോൾ ഞാൻ ഇവിടെ വന്നതായിട്ട് പറയണം..

ശരി സാർ പറയാം

നല്ല ഫ്ലാറ്റ് ഇത് നിങ്ങളുടെ സ്വന്തം ഫ്ലാറ്റ് ആണോ..

ഏയ് അല്ല സാർ അജിയേട്ടന് കമ്പനിയിൽനിന്ന് കൊടുത്തതാണ്.

ഓക്കേ.. വരു ആ ബാഗ് തന്നേക്കാം..

എനിക്ക് ടൗൺ വരെ പോയിട്ട് ഒരു സുഹൃത്തിനെ കാണേണ്ട ആവശ്യം കൂടിയുണ്ട്. രണ്ടുമാസത്തെ സർവീസും കൂടിയേ ബാക്കി ഉള്ളൂ.. റിട്ടയർമെന്റ് ആകാറായി.

സാറിനെ കണ്ടാൽ അത്ര പ്രായം ഒന്നും തോന്നത്തില്ലല്ലോ..

എന്റെ കൊച്ചേ എനിക്ക് കൊച്ചിന്റെ അത്രയും പ്രായമുള്ള ഒരു മോളുണ്ട്.

ഞങ്ങൾ വർത്തമാനം ഒക്കെ പറഞ്ഞു കാറിന്റെ അടുത്തെത്തി

കാർ തുറന്ന ബാഗ് എടുക്കാൻ തുടങ്ങിയ സജീവൻ സാർ.. പെട്ടെന്ന് തലചുറ്റി താഴെ വീണു..

അയ്യോ സാർ എന്തുപറ്റി സാർ എന്തുപറ്റി.... ഞാൻ സജീവൻ സാറിനെ പിടിച്ച് കാറിന്റെ സൈഡിലോട്ടു നിർത്തി.

കാറിന്റെ ഡോറിന്റെ സൈഡിലിരുന്ന കുപ്പി വെള്ളം എടുത്ത് സജീവൻ സാറിന്റെ മുഖത്ത് തളിച്ചു..

💬 Comments

View all comments