0%

Chapter Title : മോഹവലയം

Author : Kambikathakal Read All Parts 1.1K

അതും അറിഞ്ഞിരുന്നില്ല. മകനോട് അവള്‍ക്കു വളരെ സ്നേഹമായിരുന്നുതാനും.

സാരി ഭംഗിയായി ഞൊറിഞ്ഞുടുത്ത് സുമ ബാഗുമെടുത്ത് താഴേക്കിറങ്ങിച്ചെന്നു. സുധി യുടെ ബെഡ്റൂം വാതില്‍ തുറന്നുകിടക്കുന്നു. അവന്‍ നല്ല ഉറക്കത്തിലാണ്. അവള്‍ മെല്ലെ തിരിച്ചിറങ്ങി. ഓഫീസില്‍ ചെന്നതും ജോലിത്തിരക്കിലേക്ക് അവള്‍ വ്യാപൃതയായി. ഒരുകണക്കിന് വൈകുന്നേരം ജോലി അവസാനിപ്പിക്കുമ്പോഴേക്കും അവളാകെ ക്ഷീണിച്ചു. നാലരക്ക് ടൌണ്‍ഹാളില്‍ പഴയ മാനേജര്‍ അരവിന്ദന്‍ സാറിന്‍റെ യാത്രയയപ്പും പുതിയ മാനേജര്‍ക്ക് സ്വീകരണവും പാര്‍ട്ടിയും ഉണ്ട്. അവള്‍ കൂട്ടുകാരികളോടൊപ്പം അങ്ങോട്ട് പുറപ്പെട്ടു. പുതിയ മാനേജരും ഒരു മദ്ധ്യവയസ്കനാണ്. ജോസ് ജേക്കബ്. നാല്‍പ്പത്തെട്ടു വയസുണ്ട് ആള്‍ക്ക്. സുമുഖന്‍. നല്ല കട്ടിമീശയും തുടുത്ത ഷേവ് ചെയ്ത കവിളുകളും. ഫാമിലി ഒക്കെ നാട്ടില്‍ തിരുവനന്തപുരത്താണ്. സുമ അയാളെ പരിചയപ്പെട്ടു. നന്നായി സംസാരിക്കുന്ന അയാളെ സുമക്ക് ഇഷ്‍ടമായി. അയാളുടെ കഴുകന്‍ കണ്ണുകള്‍ കൊഴുത്ത തന്‍റെ ദേഹത്തില്‍ ഇഴയുന്നത് സുമ അറിഞ്ഞില്ല.

രണ്ടുമൂന്നു ദിവസം കഴിഞ്ഞ് സുമയെ അയാള്‍ കാബിനിലേക്ക് വിളിപ്പിച്ചു. അയാളാകെ ദേഷ്യത്തിലായിരുന്നു. സുമ അകത്തേക്ക് കയറിച്ചെന്നു. അവള്‍ ലോണ്‍ സാങ്ഷന്‍ ആക്കിയ ഒരു പാര്‍ട്ടി ഏകദേശം ഒന്നരക്കോടിയുടെ ബാധ്യത ബാങ്കിനു വരുത്തി മുങ്ങിയെന്നും ആ ലോണ്‍ നിബന്ധനകള്‍ക്കു വിധേയമല്ലാതെയാണ് അനുവദിച്ചതെന്നും അയാള്‍ അറിയിച്ചു. ബാങ്ക് ഇതില്‍ പങ്കാളികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ് എന്നറിഞ്ഞ സുമ ആകെ വിഷമത്തിലായി. ധനനഷ്‍ടത്തിലുപരി മാനഹാനിയാണ് അവളെ ഭയപ്പെടുത്തിയത്. അവള്‍ കരച്ചിലിന്‍റെ വക്കത്തെത്തി. ജോസ് അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ആകെ പരിഭ്രാന്തയായിരുന്നു അവള്‍. കവിളിലൂടെ ഒഴുകിയ കണ്ണുനീര്‍തുള്ളി അവള്‍ തൂവാലകൊണ്ട് തുടച്ച് മിണ്ടാതെ ഇരുന്നു. ജോസ് എണീറ്റ് അവളുടെ കസേരയുടെ അടുത്തുവന്ന് പുറകിലായി നിന്നു.

“സുമ കരയാതിരിക്കൂ.. എന്തെങ്കിലും

💬 Comments

View all comments