Chapter Title : മോഹിതന്റെ മായാലോകം [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]
"""അത് ഞാൻ കുളി കഴിഞ്ഞിട്ട് കുറച്ചു നേരം ആയി.....
ഇവിടെ വന്നപ്പോ പോത്ത് കറിയുടെ മണം അടിച്ചു....
അത്എന്തായെന്ന് നോക്കാൻ പോയതാ...."""
കള്ളത്തരം പിടിക്കപ്പെട്ട കുട്ടിയുടെ മുഖഭാവത്തോടെ ഞാൻ മറുപടി പറഞ്ഞു...
"""ഓഹ് പിന്നെ,,, പോത്ത് കറി കാണാതെ അങ്ങ് കിടക്കുവല്ലേ,,,,,
വേഗം പോയി ഡ്രെസ് മാറി അവിടെ തയ്ച്ചു വെച്ചിരിക്കുന്ന സാധനം കൊണ്ട് ഷോപ്പിൽ കൊടുത്തിട്ട് അവളുടെ അങ്ങോട്ട് വന്നേക്ക്...!!!
ഞാൻ അവിടെ കാണും...."""
അമ്മ ഒരു ചെറിയ ചിരിയിൽ എന്നോടായി പറഞ്ഞിട്ട് ആന്റിയുടെ വീട്ടിലേക്ക് നടന്നു....
ഞാനാണേൽ വീട്ടിൽ ചെന്നു ഡ്രെസ്സും മാറി സാധനവും എടുത്തിട്ട് ആക്ടിവയുടെ ബൂട്ട് സ്പെയിസിലേക്ക് ഇട്ടുകൊണ്ട് വണ്ടി പറപ്പിച്ചു.....
"""എന്തായെടി,,,???
പണി കഴിഞ്ഞില്ലേ നിന്റെ...???"""
രശ്മി വാതിലും തള്ളി തുറന്നു ഷൈനിയുടെ അടുക്കളയിലേക്ക് കയറി കൊണ്ട് ചോദിച്ചു....
""കഴിഞ്ഞെടി,,,
ഇനി ആ പുളിശ്ശേരിക്ക് താളിപ്പ് കുടി ആക്കിയാൽ മതി....!!!"""
ഉരുളിയിലെ മൊരിഞ്ഞ ബീഫ് ഫ്രൈയ്യിൽ നിന്നും ഒരു പീസ് എടുത്തു വായിലേക്കിടുന്ന രശ്മിയെ നോക്കിക്കൊണ്ട് സൂസൻ പറഞ്ഞു....
"""മ്മ്മ്മ്മ്മ്മ്മ്....!!!!
ഈ ഒരു ഒറ്റ കാര്യത്തിലാടി എനിക്ക് നിന്നോട് അസൂയ,,,,
നമ്മളൊക്കെ എത്രയൊക്കെ ശ്രമിച്ചിട്ടും നിന്റെ ഈ ബീഫ് ഫ്രൈയുടെ അയലത്തോട്ട് എത്തുന്നില്ല...!!!""
വിരലിൽ പറ്റിയ ബീഫിന്റെ നെയ്യും അരപ്പും കൂടി വായിലിട്ടു ചപ്പി നുണഞ്ഞു രശ്മി പറഞ്ഞു.....
"""അതാണെടി അച്ചായത്തിമാരുടെ ഗുട്ടൻസ്,,,,
നമ്മടെ തലമുറകളായി ഇങ്ങനെ ആണ്,,,!!!
വല്യമ്മച്ചിയുടെ കൈപ്പുണ്യം ആണ് എനിക്ക് കിട്ടിയേക്കുന്നത്...!!"""
"""ഓഹ്...!!!
അവളുടെ തള്ളല് തുടങ്ങി....
ഞാൻ ഒന്നും പറഞ്ഞിട്ടുമില്ല നീ ഒന്നും കേട്ടിട്ടുമില്ല....
ആ സംഭവമേ വിട്ടേക്ക്...!!!"""
രശ്മി സൂസനെ കളിയാക്കി കൊണ്ട്
💬 Comments
View all comments