Chapter Title : മോളിയുടെ രണ്ടാം ജീവിതം [Thorappan Kochunni]
പിടിച്ചു പോകാം …”
ബോബിയെ ഫെയ്സ് ചെയ്യാനുള്ള മടി കൊണ്ടാണ് മോളി അത് പറഞ്ഞതെന്ന് വൈഗക്ക് മനസിലായിരുന്നു…മമ്മിയെ ഈ അവസ്ഥയില് തനിച്ചു വിടുന്നതായിരിക്കും നല്ലത് …
വൈഗ ഫോണ് എടുത്തു അല്പം മാറി നിന്ന് ആരെയോ വിളിക്കാന് തുടങ്ങി
“മോനെ …അവളെ ..അവളെ ഉപേക്ഷിക്കരുതേ..അവള് പാവമാ ..എന്റെ മോള്..അവള് ..എന്നെ രക്ഷിക്കാന് വേണ്ടി… അവരുടെ.”
മോളിക്കിത്തവണ സങ്കടം അണപൊട്ടി
“എനിക്കറിയാം മമ്മീ.. സ്നേഹിക്കുന്നോര്ക്ക് വേണ്ടിയവള്…!!
അത് കൊണ്ട് തന്നാ എനിക്കവളെ ഇത്രേം ഇഷ്ടം.. പക്ഷെ, മമ്മീ….മമ്മിയെന്തിനു?.. മമ്മി ഞങ്ങളെ വെറുക്കരുത്”
അജിത്ത് മുന്നിലെത്തി ഹോണ് അടിച്ചു …
വൈഗ ഫോണ് കട്ടാക്കി അവിടേക്ക് വന്നു
‘ബോബിച്ചായാ….” അജിത്ത് വന്നു. ബോബിയുടെ കൈ പിടിച്ചു
“എനിക്ക് കുഴപ്പമൊന്നും ഇല്ലടാ.. …
മമ്മി !!..”
ബോബിയുടെ കണ്ഠം ഇടറി
”മമ്മി ഊട്ടിക്ക് വരുന്നില്ലെന്നാ പറയുന്നേ …”
” ഞങ്ങളങ്ങോട്ടു പൊക്കോളാം ബോബിച്ചായാ..ഇപ്പൊ വിട്ടാല് പത്തു മണിക്കുള്ളില് വീട്ടിലെത്താമല്ലോ..അല്ലേലും മോളിയാന്റിക്ക് ഊട്ടിയിലെ ക്ലൈമറ്റ് പിടിക്കില്ലല്ലോ “
എല്ലാവരും കൂടി കാറില് കയറി …ടൌണില് എത്തി.
ബോബിയും വൈഗയും മറ്റൊരു കാറില് ഊട്ടിയിലേക്ക് തിരിച്ചു ..മിയ മോള് എത്തുനതിനു മുന്നേ അവിടെ എത്തണമല്ലോ.
അജിത്ത് ഡ്രൈവിങ്ങിനിടെ സാറയോടോന്നും ചോദിച്ചില്ല …
വിശക്കുന്നില്ല എന്ന് പറഞ്ഞത് കൊണ്ടവന് ഒരു ജ്യൂസ് മാത്രം വാങ്ങിക്കൊടുത്തു ..അതും കുടിച്ചിട്ട് തല ചായ്ച്ച് എന്തൊക്കെയോ ചിന്തിച്ചു കിടന്ന മോളി പതിയെ ഉറങ്ങിപ്പോയി.
”വീടെത്തി … വാ ‘
അജിത്ത് ഡോര് തുറന്നു കൈ പിടിച്ചപ്പോള് മോളി പുറത്തിറങ്ങി.
അവനവളെ ചേര്ത്ത് പിടിച്ചു അകത്തേക്ക് നടന്നപ്പോള് മോളി അവനില് നിന്ന്
💬 Comments
View all comments