0%

Chapter Title : മോനാച്ചന്റെ കാമദേവതകൾ 7 [ശിക്കാരി ശംഭു]

Author : Kambikathakal Read All Parts 2.6K

സൂസമ്മ കതകു തുറന്ന് അകത്തേക്ക് പോയി. ജോസിന്റെ പഴയ ഉടുപ്പ് വല്ലതും തരാൻ ആണോ??? ആണെങ്കിൽ ഞാൻ മേടിക്കില്ല അവൻ മനസ്സിൽ പറഞ്ഞു. പണ്ട് ഒരു ക്രിസ്തുമസ് രാത്രിയിൽ ജോസ് ആൾക്കൂട്ടത്തിൽ വെച്ചു അപമാനിച്ചത് അവനോർത്തു. അന്ന് മുതൽ അവൻ സൂസമ്മ കൊടുത്ത് വിടുന്ന അവന്റെ ഉടുപ്പുകൾ ഇടാറില്ലായിരുന്നു. അഭിമാനത്തോളം വലുതല്ല ദാരിദ്ര്യം എന്നവൻ അന്ന് മനസിലാക്കിയിരുന്നു. സൂസമ്മ തിരികെ വന്നു അവളുടെ കയ്യിൽ ഭാഗ്യത്തിന് ഉടുപ്പൊന്നും കണ്ടില്ല. അവൾ മോനാച്ചന്റെ അരികിലെത്തി അവനു നേരെ അവളുടെ കയ്യിൽ ചുരുട്ടി പിടിച്ചിരുന്ന കുറച്ചു നൂറു രൂപ നോട്ടുകൾ നീട്ടി

മോനാച്ചൻ നിസ്സഹായതയോടെ അവളെ നോക്കി നിന്നു

സൂസമ്മ : മേടിച്ചോ…ഇതെന്റെ മോനാച്ചന് എന്റെ സ്നേഹം കൊണ്ട് തരുന്നതാ…ഈ പെരുന്നാളിന് എന്റെ മോനാച്ചൻ പുത്തൻ ഉടുപ്പും പാന്റും ഇട്ടു വേണം പോകാൻ

സൂസമ്മ മോനാച്ചന്റെ കൈ പിടിച്ചു അവന്റെ കയ്യിൽ ആ പണം ഏൽപ്പിച്ചു. മോനാച്ചൻ ഒന്നും മിണ്ടാതെ അവളെ നോക്കി നിന്നു.

സൂസമ്മ : ആഹാ ഇത്രേം നേരം പുലിയെപ്പോലെ നിന്നായാൾ ഇപ്പൊ പൂച്ച ആയോ ??? മോനാച്ചന് ഞാൻ പണം തന്നത് ഇഷ്ട്ടമായില്ലെങ്കിൽ തന്നേക്കു അവൾ അവന്റെ നേരെ കൈ നീട്ടി.

മോനാച്ചൻ ചിരിച്ചുകൊണ്ട് ആ പണം അവന്റെ ഷർട്ടിന്റെ പോക്കറ്റിൽ വെച്ചു.

എന്നിട്ട് സൂസമ്മയെ കെട്ടിപിടിച്ചു അവളുടെ ചുണ്ടിൽ അമർത്തി ഒരു ഉമ്മ കൊടുത്തു.

സൂസമ്മേ ഞാൻ പോകുവാ

എന്നും പറഞ്ഞു അവൻ മുൻപോട്ടു നടന്നു.

അതേയ്…. വൈകിട്ട് പാൽ മറക്കേണ്ട കേട്ടോ

അവൾ വിളിച്ചു പറഞ്ഞു

മോനാച്ചൻ കൈ ഉയർത്തി ഓക്കേയെന്നു കാണിച്ചു

💬 Comments

View all comments