Chapter Title : മോനാച്ചന്റെ കാമദേവതകൾ 7 [ശിക്കാരി ശംഭു]
നടന്നു പോയി. സൂസമ്മ സന്തോഷത്തോടെ അകത്തേക്കും കയറി പോയി. അന്ന് വൈകിട്ട് ജോലി കഴിഞ്ഞു പാലും മേടിച്ചു മോനാച്ചൻ വരുമ്പോൾ ആലീസിനെയും മേരിയെയും വഴിയിൽ വെച്ചു കണ്ടുമുട്ടി. മേരി കൂടെയുള്ളതുകൊണ്ട് അവർ പരസ്പരം ഒന്നും മിണ്ടിയില്ല. ആലിസ് മോനാച്ചനെ നോക്കി മനോഹരമായി ഒന്നു ചിരിച്ചു മോനാച്ചൻ തിരിച്ചും.
എന്താണ് മോനാച്ചാ വിശേഷം സുഖമല്ലേ???
മേരി മോനാച്ചനെ കണ്ടപാടേ ചോദിച്ചു
മോനാച്ചൻ :ആഹ്…അങ്ങനെ പോകുന്നു
മേരി : പെരുന്നാൾ വരുവല്ലേ…. മോനാച്ചൻ ചിലവ് ചെയ്യാൻ മറക്കേണ്ട
മോനാച്ചൻ : പുത്തൻപുരക്കലെ മേരി കൊച്ചിന് ചിലവ് ചെയ്യാനുള്ള ത്രാണി ഒന്നും എനിക്കില്ലേ….
മേരി : ഓഹോ… ഈ നാട്ടിൽ ജോലി ഉള്ള ഏക ചെറുപ്പകാരൻ മോനാച്ചനാ…എന്നിട്ട് ചിലവ് ചെയ്യാൻ മാത്രം പറ്റില്ല
മോനാച്ചൻ : മേരിയോട് തർക്കിച്ചു ജയിക്കാൻ ഞാനില്ല. എന്നെകൊണ്ട് പറ്റുന്ന ചിലവ് ചെയ്തിരിക്കും പോരെ ???
മേരി : മിടുക്കൻ…അങ്ങനെ വഴിക്കു വാ
മോനാച്ചൻ : എങ്കിൽ എനിക്കൊരു സഹായം ചെയ്യൂ. ഈ പാൽ അങ്ങോട്ടുള്ളതാ ഇതൊന്നു അമ്മാമ്മേടെ കയ്യിൽ കൊടുക്കുമോ???
മേരി : ആയിക്കോട്ടെ
എന്നും പറഞ്ഞു അവളാ പാൽ കുപ്പി അവന്റെ കയ്യിൽ നിന്നും വാങ്ങി. ആലിസ് മോനാച്ചനെ ഒന്നു നോക്കിയിട്ട് വീട്ടിലേക്കുള്ള വഴിയിലേക്ക് മേരിയോടൊപ്പം അവൾ നടന്നു പോയി. മേരി ഉള്ളതുകൊണ്ട് ആലിസ് ഒന്നും പറയില്ലായെന്നു അവനു അറിയാമായിരുന്നു. മോനാച്ചൻ സമയം കളയാതെ വീട്ടിലേക്കു നടന്നു. പെരുന്നാൾ ആകാൻ മോനാച്ചൻ അക്ഷമയോടെ കാത്തിരുന്നു, പെരുന്നാളായാൽ ത്രേസ്യാമ്മ പറഞ്ഞ കളിയവന്റെ മനസ്സിൽ കിടന്നു നുരഞ്ഞു പൊന്തി.
ദിവസങ്ങൾ കടന്നു പൊക്കോണ്ടിരുന്നു മോനാച്ചന്റെ ദിനചര്യകൾ മുടക്കമില്ലാതെ
💬 Comments
View all comments