Chapter Title : മോനാച്ചന്റെ കാമദേവതകൾ 8 [ശിക്കാരി ശംഭു]
തുടച്ചു കളഞ്ഞു. അവൻ ക്ലോക്കിൽ നോക്കി സമയം ഉച്ചയോടു അടുക്കുന്നു. ഒരുപാട് നേരം ഇവിടെ നിന്നാൽ ശരിയാവില്ലായെന്നു അവനു തോന്നി.
ആലിസേ…. എഴുന്നേൽക്കു ഞാൻ പോട്ടെ
മോനാച്ചൻ ആലീസിനെ തട്ടി വിളിച്ചു
അവൾ ബുദ്ധിമുട്ടി കണ്ണുകൾ തുറന്നു. വല്ലാത്തൊരു ക്ഷീണം അവളെ കീഴ്പ്പെടുത്തിയിരുന്നു. അവൾ കൈകൾ ബെഡിൽ കുത്തി എഴുന്നേറ്റിരുന്നു. കട്ടിലിൽ കിടന്ന ബെഡ്ഷീറ്റ് എടുത്തവൾ മാറിന് കുറുകെ കെട്ടി.
ആലീസേ… ഞാൻ ഇനി നിൽക്കുന്നില്ല…പോകുവാ
എന്നും പറഞ്ഞ് മോനാച്ചൻ കട്ടിലിൽ നിന്നുമിറങ്ങി ഷർട്ടും പാന്റും എടുത്തു ധരിച്ചു. ആലിസ് അവനു പുറകെ എഴുന്നേറ്റു. അവളും തറയിൽ നിന്നും തുണിയെടുത്ത് ധരിച്ചു. മോനാച്ചൻ അവളെ നോക്കിയിട്ട് പുറത്തേക്കു ഇറങ്ങി. പുറകെ ആലിസും. നടക്കുമ്പോൾ പ്രാണൻ പോകുന്ന വേദന അനുഭവപ്പെട്ടു അവൾക്ക്, തുടയിടുക്ക് കൂട്ടിമുട്ടുമ്പോൾ വേദന സഹിക്കാനാവുന്നില്ല. ഒരു വിധത്തിൽ അവൾ നടന്നു. ഒന്നും മിണ്ടാതെ രണ്ടുപേരും പടികളിറങ്ങി താഴെയെത്തി.
മോനാച്ചാ…
ആലിസ് വിളിച്ചു
മോനാച്ചൻ : എന്തോ
ആലീസ് : ഈ വിഷയം നമുക്കിടയിൽ മാത്രം നിൽക്കണം, വേറൊരാൾ ഇതറിയാൻ ഇടവരരുത്
മോനാച്ചൻ : ആലിസിനു എന്നെ വിശ്വസിക്കാം, തല പോയാലും ഞാൻ ആരോടും പറയില്ല
ആലിസ് : ഇതൊരു പ്രേമമായി കാണേണ്ട.. അതെനിക്കും നിനക്കും ദോഷം ചെയ്യും
മോനാച്ചൻ : മ്മ്.. എനിക്കറിയാം…ആലിസ് അതൊന്നും ഓർത്തു ടെൻഷൻ അടിക്കേണ്ട
മോനാച്ചൻ അവളെ നോക്കി ചിരിച്ചിട്ട് കതകു തുറന്ന് പുറത്തിറങ്ങി. എന്തായാലും പ്രേമം കാണിച്ച് അവറാന്റെ തോക്കിനു പണിയുണ്ടാക്കാൻ തല്ക്കാലം അവനു താൽപ്പര്യം ഇല്ലായിരുന്നു.
മോനാച്ചാ….
മുറ്റത്തു ഇറങ്ങിയ അവൻ തിരിഞ്ഞു നോക്കി,
പ്രതികാരം ഇഷ്ടമായോ ???
💬 Comments
View all comments