Chapter Title : മൊഞ്ചത്തി മുഹ്സി [MUHSINA]
PG ചെയ്യണമെന്നും അത് കഴിഞ്ഞ് മതി കല്ല്യാണമെന്നുമൊക്കെയായിരുന്നു എന്റെയും വാപ്പിടെയും ഉമ്മിടെയും തീരുമാനം. പക്ഷേ ബഷീർ മാമ തന്റെ ഏക മകന് വേണ്ടി എന്നെ കല്യാണമാലോചിച്ച് എത്തിയപ്പോൾ വാപ്പിക്ക് എതിരൊന്നും പറയാൻ കഴിയില്ലായിരുന്നു. കാരണം, ഉമ്മിയും വാപ്പിയും സ്നേഹിച്ച് കല്യാണം കഴിച്ചതാ. രണ്ട് പേരുടെയും വീട്ടുകാർ ഉമ്മിയുടെ കൈയ്യും പിടിച്ച് ഇനിയെന്തെന്ന് അറിയാതെ തെരുവിലേക്ക് ഇറങ്ങേണ്ടി വന്നപ്പോൾ വാപ്പിക്ക് സഹായത്തിനായി ആകെ ഓടിയെത്തിയത് ബഷീർ മാമ മാത്രമായിരുന്നു... നാട്ടിൽ ചെറിയൊരു പലചരക്ക് കട നടത്തിയിരുന്ന ബഷീർക്ക സഹായത്തിനായി വാപ്പിയെയും കൂടെ കൂട്ടി. വീടും ഭക്ഷണവും എല്ലാം നൽകി. പിന്നീട് വാപ്പിയെ ഗൾഫിൽ കൊണ്ട് പോയി രക്ഷപ്പെടുത്തിയതുമെല്ലാം മാമയാണ്. മാത്രവുമല്ല ബഷീർ മാമാടെ മകൻ ഫൈസലിനെ വാപ്പിക്ക് ചെറുപ്പം മുതലേ നന്നായിട്ട് അറിയാമായിരുന്നു. ഫൈസലും അനുജൻ അൻവറും എന്റെ കൈയ്യിൽ കിടന്ന് വളർന്ന കുട്ടികളാണെന്ന് വാപ്പി എപ്പോഴും എന്നോടും പറയുമായിരുന്നു... പിന്നീട് ഉമ്മീടെയും വാപ്പീടെയും വീട്ടുകാരൊക്കെ ഒന്നിച്ചെങ്കിലും വാപ്പിക്ക് ഇന്നുള്ള സമ്പാദ്യത്തിന്റെയൊക്കെ കാരണക്കാരൻ ബഷീർ മാമയാണെന്നും വാപ്പി എപ്പോഴും പറയാറുണ്ട്. അങ്ങനെ കാര്യങ്ങളൊക്കെ വളരെ വേഗത്തിൽ മുന്നോട്ട് നീങ്ങി. പെണ്ണുകാണൽ ചടങ്ങും ഉറപ്പിക്കലുമൊക്കെ കണ്ണടച്ച് തുറക്കും മുൻപേ കഴിഞ്ഞു. പിന്നെ കല്യാണം കഴിഞ്ഞും എനിക്ക് താൽപര്യമുള്ളിടത്തോളം പഠിക്കാമെന്നുള്ള ഉറപ്പും കിട്ടി.
അങ്ങനെ മൈലാഞ്ചി കല്യാണമൊക്കെ ആഘോഷമായിട്ട് നടന്നു. ഒരു ചുവന്ന നിറത്തിലുള്ള ലാച്ചയായിരുന്നു എന്റെ വേഷം. കണ്ണൊക്കെ എഴുതി, കൈകളൊക്കെ മൈലാഞ്ചി ഇട്ട് ചുവപ്പിച്ച്, ആഭരണങ്ങളൊക്കെ അണിഞ്ഞ് അധരങ്ങളിൽ ആരും നോക്കി നിന്ന് പോകുന്ന ചെറു ചിരിയുമായി നല്ല മൊഞ്ചത്തി പെണ്ണായിട്ട് അന്നത്തെ ദിവസം മുഴുവൻ ഞാൻ നിറഞ്ഞ്
💬 Comments
View all comments