Chapter Title : മൊഞ്ചത്തി മുഹ്സി [MUHSINA]
നിന്നു. മൈലാഞ്ചിയുടെയും, മുല്ലപ്പൂവിന്റെയും, അത്തറിന്റെയുമൊക്കെ മനം മയക്കുന്ന സുഗന്ധം അന്തരീക്ഷത്തിൽ മുഴുവൻ നിറഞ്ഞു നിന്നു.
ചടങ്ങുകളൊക്കെ കഴിഞ്ഞപ്പോൾ സമയം രാത്രി 11 കഴിഞ്ഞു. ഞാൻ ആകെ തളർന്നിരുന്നു. വിയർത്ത് കുളിച്ച് ഒരു പരുവമായി. ഡ്രസ്സൊക്കെ നനഞ്ഞ് കുതിർന്നിരുന്നു. എല്ലാം കൂടി കെട്ടി പൊതിഞ്ഞ് രാവിലെ മുതൽ നിൽക്കുവല്ലേ... മുറിയിലെത്തി ലാച്ചയും ഇന്നറുകളുമൊക്കെ അഴിച്ച് മാറ്റി. ഒരു അര ബക്കറ്റിൽ പിഴിഞ്ഞെടുക്കാനുള്ള വിയർപ്പുണ്ടായിരുന്നു അതിൽ. ഞാൻ പോയി നല്ല തണുത്ത വെള്ളത്തിലൊന്ന് കുളിച്ചപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം തോന്നി. കൈയ്യിൽ കിട്ടിയ ഒരു നൈറ്റിയും എടുത്തിട്ട് ഞാൻ ഫാനിന്റെ കീഴിൽ കുറച്ച് നേരം ഇരുന്നു. നാളത്തെ ദിവസത്തിനെക്കുറിച്ചോർത്ത് വല്ലാത്ത ടെൻഷൻ. പ്രധാനമായിട്ടും നാളെ തൊട്ട് തന്റെ ജീവന്റെ ജീവനായ വാപ്പിയേയും ഉമ്മിയേയും വിട്ട് പിരിയണമല്ലോയെന്ന വിഷമമായിരുന്നു എനിക്ക്. അതോർത്തപ്പോൾ ഒരിക്കലും കല്യാണമേ വേണ്ടിയിരുന്നില്ല എന്ന് പോലും തോന്നിപ്പോയി.
അങ്ങനെ റിസപ്ഷനും നിക്കാഹുമൊക്കെ കഴിഞ്ഞു. കല്യാണമൊക്കെ ആഘോഷമായി നടന്നു. ആഡിറ്റോറിയത്തിൽ നിന്നും ഇറങ്ങാൻ സമയമാകുന്തോറും എന്റെ കണ്ണൊക്കെ നിറഞ്ഞൊഴുകാൻ തുടങ്ങി. പിന്നീട് അതൊരു പൊട്ടി കരച്ചിലായി മാറി. കരഞ്ഞ് കരഞ്ഞ് എന്റെ മുഖമൊക്കെ ചുവന്നു കണ്ണുകളൊക്കെ കലങ്ങി മറിഞ്ഞു. അവസാനം വാപ്പിയും ഉമ്മിയും ഫൈസലിക്കായും കൂടി പിടിച്ച് വലിച്ചാണ് എന്നെ ഒരു വിധത്തിൽ കാറിൽ കേറ്റിയത്.
ചടങ്ങുകളെല്ലാം കഴിഞ്ഞ് ഞാൻ ഇക്കാടെ വീട്ടിലെത്തി. ബഷീർ മാമായും ഭാര്യ ഹസീനയും മകൻ ഫൈസലും അനുജൻ അൻവറും അടങ്ങിയ കുടുംബത്തിലേക്ക് ഇപ്പോൾ ഞാനും കൂടി വന്ന് ചേർന്നു. അൻവർ എന്നെക്കാളും 1 വയസ്സിന് മാത്രം ഇളയതാണ്. ഇപ്പോൾ ഡിഗ്രി ഫൈനൽ ഇയർ പഠിച്ച് കൊണ്ടിരിക്കുന്നു.
💬 Comments
View all comments