0%

Chapter Title : മോനൊരു പെണ്ണ് [Sandhya]

Author : kkstories Read All Parts 8.1K

കേറ്റികുത്തി അങ്ങനെ ഓരോന്നൊക്കെ ചെയ്യാൻ എനിക്കൊരുപാട് ഇഷ്ടമായിരുന്നു.. അതൊക്കെ കഴിഞ്ഞപ്പോഴേക്കും ചെറുതായി വിയർത്തിരുന്നു.. സാരി തുമ്പുകൊണ്ട് തന്നെ മുഖവും കഴുത്തുമൊക്കെ ഒന്ന് തുടച് ഒന്ന് ഇരുന്നു.. ചോറുണ്ണാത്തതുകൊണ്ട് വിശപ്പുണ്ട്..

ഡ്രസ്സ് ചെയ്ത് കഴിഞ്ഞ് ഒരു പെണ്ണായിട്ടാണ് ഞാൻ ഉച്ചക്ക് ചോറ് കഴിക്കാറുള്ളത്.. ചോറുണ്ട് കഴിഞ്ഞ് പാത്രമൊക്കെ കഴുകി വെച്ച് വെറുതെ റീൽ കണ്ടുകൊണ്ടിരുന്ന സമയത്താണ് ഇൻസ്റ്റയിലെ ഒരു ഡാൻസ് റീൽ കാണുന്നത്.. കുറച്ച് നാളായി ഇപ്പോൾ പെൺവേഷത്തിൽ ഡാൻസ് ചെയ്യാൻ എനിക്കൊരുപാട് ഇഷ്ടമാണ്.. അങ്ങനെ ഓൺലൈൻ വീഡിയോ ഒക്കെ കണ്ട് അത്യാവശ്യം ചുവട് വെക്കാനുള്ളതൊക്കെ പഠിച്ചെടുത്തു.. ഇടക്ക് ഞാനും ഇഇൻസ്റ്റയിൽ റീൽ ഇടാറുണ്ടായിരുന്നു..

പ്രൈവറ്റ് അക്കൗണ്ട് ആണ്.. ഇടുന്ന റീലും ചുവടുകൾ മനസ്സിലാകുന്ന അത്ര മാത്രം വെച്ച് ബ്ലർ ചെയ്താണ് ഇടുന്നത്.. ഫോട്ടോ ഒക്കെ ഇടുന്നതും ഒന്നുകിൽ തല ഇല്ലാതെയോ മാസ്ക് വെച്ചിട്ടോ ഒക്കെ തന്നെയായിരുന്നു.. എന്റെ ഐഡന്റിറ്റി പബ്ലിക് ആവുമോന്നുള്ള പേടി എനിക്കെപ്പോഴും ഉണ്ടായിരുന്നു..

എന്തായാലും ആ റീൽ കണ്ടപ്പോഴും ആ പാട്ടിന് ഒന്ന് ഡാൻസ് ചെയ്യണമെന്ന് തോന്നി.. ഒരുവിധം ടൈമിംങും ചുവടുമൊക്കെ മനസ്സിലാക്കികഴിഞ്ഞ് റീൽ റെക്കോർഡ് ചെയ്തു.. പിന്നെ നാലഞ്ച് ഫോട്ടോസൊക്കെ എടുത്തു..

ഞാനതൊക്കെ ഒന്ന് എഡിറ്റ് ചെയ്തുകൊണ്ട് ഞാനെന്റെ മുറിയിലെ കട്ടിലിൽ കിടന്നു.. റീൽ ആദ്യം പോസ്റ്റ്‌ ചെയ്തു.. അപ്പോൾ തന്നെ കമെന്റുകൾ എത്തി.. അതൊക്കെ വായിച്ച് എന്റെ സ്ത്രീ സൗന്ദര്യത്തെപ്പറ്റിയുള്ള പ്രശംസയൊക്കെ കണ്ട് അങ്ങനെ കിടന്നു..

എപ്പഴോ കണ്ണ് തുറന്നു.. നാശം ഉറങ്ങിപ്പോയി.. പെട്ടെന്ന് ഫോണിൽ സമയം നോക്കിയപ്പോൾ സമയം അഞ്ചര കഴിഞ്ഞു.. പക്ഷെ ഫോണിൽ അച്ഛന്റെ നാല് മിസ്സ്ഡ് കോൾ

💬 Comments

View all comments