0%

Chapter Title : മൂകസാക്ഷി 1 [അഖിലേഷേട്ടൻ]

Author : അഖിലേഷേട്ടൻ Read All Parts 127.6K

നോക്കി.. പക്ഷേ എന്റെ ശരീരം മുഴുവൻ കയറിനാൽ ചുറ്റപ്പെട്ടത് കൊണ്ട് എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

ഞാൻ ഒച്ചയിടാൻ നോക്കിയപ്പോൾ എന്റെ നാവും അനങ്ങുന്നില്ല...

" അയ്യോ... ഗിരി.. അധികം ബലം പിടിക്കല്ലേ... കയ്യൊടിയും... ഞാൻ ഇപ്പൊ വെച്ച ഇഞ്ചക്ഷൻ കാരണമാണ് നിനക്ക് അനങ്ങാൻ പറ്റാത്തെ..ഹ.. ഹാ.. പേടിക്കണ്ട നീ ഇതൊക്കെ കണ്ട് ആസ്വദിച്ചു ഇവിടെ ഇരി... നാളെ വെളുക്കുമ്പോഴേക്കും എല്ലാം റെഡിയാകും... ഓക്കേ... സമയം വൈകി... ഞാൻ പോട്ടെ... "

അതും പറഞ്ഞവൻ മുറിയും പൂട്ടി അവിടുന്ന് പുറത്തേക്ക് പോയി.

ആ ഇഞ്ചക്ഷന്റെ റിയാക്ഷൻ ആ സമയം എന്റെ ശരീരത്തെ പതിയെ ബാധിച്ച് തുടങ്ങിയിരുന്നു. എന്റെ കയ്കാലുകൾ തളരാൻ തുടങ്ങി. കണ്ണിൽ ഒരു തളർച്ച. എങ്കിലും ഞാൻ ആ പാതി തുറന്ന കണ്ണുകളോടെ tv സ്ക്രീനിലേക്ക് നോക്കി.

അവൾ ആ കണ്ണാടിയുടെ മുന്നിൽ തല തൂവർത്തികൊണ്ട് ഒരു മൂളിപ്പാട്ടും പാടുന്നുണ്ട്.

അവൾ പാടുന്നത് മുഴുവൻ എനിക്ക് ആ tv സ്പീക്കറിലൂടെ കേൾക്കുന്നുണ്ട്.

അല്പ സമയം കഴിഞ്ഞപ്പോൾ റോഷൻ ആ മുറിയിലേക്ക് വാതിൽ തുറന്നു വന്നു.

" ഹലോ.... എന്താണ് കുളിയൊക്കെ കഴിഞ്ഞോ.... എന്ത് കുളിയാടോ എത്ര നേരമായി.... "

" ഓഹ്... പിന്നെ... അത്രക്കൊന്നും ടൈം എടുത്തില്ല.... അത് പോട്ടെ ഇന്ന് എന്നോട് പാർക്കിൽ വെച്ച് ഒരു കാര്യം ഉറപ്പ് തന്നിരുന്നു. ഈ കുട്ടി നിക്കറും ഇട്ട് അത് തെറ്റിക്കാൻ പ്ലാൻ വല്ലതും മനസ്സിലുണ്ടോ ?... "

" ഓഹ്.. ഇല്ല മാഡം... താനിങ്ങോട്ട് ആവശ്യപ്പെടാതെ ഞാൻ നിന്നെ തൊട്ടുപോലും നോക്കില്ല.. പോരെ... "

"

💬 Comments

View all comments