0%

Chapter Title : മൂകസാക്ഷി 1 [അഖിലേഷേട്ടൻ]

Author : അഖിലേഷേട്ടൻ Read All Parts 132.9K

ഓഹ്... ഒരു പാവത്താൻ... തനിക്ക് വേണമെങ്കിൽ എന്നെ ബലമായി എന്തും ചെയ്യാം... പക്ഷേ അതോടെ നിനക്ക് ഞാൻ എന്റെ മനസ്സിൽ ഒരു വലിയ സ്ഥാനം തന്നിട്ടുണ്ട്. അത് പോയിക്കിട്ടും... "

എനിക്കവരുടെ സംസാരം കേട്ടപ്പോൾ ഒരു കാര്യം മനസ്സിലായി... അവർ തമ്മിൽ ഇത് വരെ ഒന്നും ഉണ്ടായിട്ടില്ല. ഇനിയങ്ങോട്ട് ഉണ്ടാവാനും പോവുന്നില്ല. എന്റെ മനസ്സ് നന്നായി സന്തോഷിച്ചു. റോഷൻ പതിയെ ബെഡിലിരുന്ന് അവിടെ ഉണ്ടായിരുന്ന ഒരു ഓറഞ്ച് എടുത്ത് എടുത്ത് അവളെ നോക്കി പറഞ്ഞു.

" ഓഹ്... വേണ്ട മാഡം ... പക്ഷെ പാർക്കിൽ നിന്നും ഹോട്ടലിൽ നിന്നും എന്നോട് നീ പറഞ്ഞത് കള്ളമല്ലേ... "

" എന്ത്....? "

" ഇത്രയും കാലം നിങ്ങൾ പ്രേമിച്ച് നടന്നിട്ട് ഒരിക്കൽ പോലും അവൻ നിന്നെ ചുംബിച്ചിട്ടില്ല എന്ന് പറഞ്ഞത് ..? "

" സത്യമാടാ... അവൻ വെറുമൊരു മൊണ്ണയാ.. ഏത് നശിച്ച നേരത്താണാവോ എനിക്കവനെ സ്നേഹിക്കാൻ തോന്നിയായത്..."

എനിക്കത് കേട്ടു ദേഷ്യം ഇരച്ച് കയറി.. ഞാൻ അവളെ ഒന്ന് തൊടാൻ നോക്കുമ്പോൾ "നമ്മുടെ സ്നേഹത്തിന് ഈ തൊട്ടും തലോടലൊന്നും വേണ്ട ഗിരി " എന്ന് പറഞ്ഞു ഒഴിഞ്ഞുമാറി നിൽക്കാറാണ് അവൾ പതിവ്. എന്തിന്.. ഒരുപാട് കെഞ്ചിയിട്ടും ഒരുമ്മ പോലും അവൾ എനിക്ക് തന്നിട്ടില്ല. എന്നിട്ടവൾ ഇപ്പൊ എന്നെ കുറ്റപ്പെടുത്തുന്നു...

" എല്ലാരും അവനെ പോലെ മൊണ്ണ അല്ലെട്ടോ.... നീ സമ്മതിച്ചാൽ നമുക്കിതൊരു മണിയറ ആക്കാം... ഹഹഹ... "

അതും പറഞ്ഞവൻ തന്റെ കയ്യിലെ ഓറഞ്ചിന്റെ ഒരല്ലി ഊമ്പി കുസൃതിയോടെ അവളെ നോക്കി..

" പോടാ... തെണ്ടി... "

💬 Comments

View all comments