Chapter Title : മൂകസാക്ഷി 1 [അഖിലേഷേട്ടൻ]
അവൾ ബെഡിലുണ്ടായിരുന്ന തോർത്തെടുത്തു അവനെ കളിയായി എറിഞ്ഞു...
"ഛെ... ഈ ഓറഞ്ചിന് തീരെ മധുരം ഇല്ല... നീ ആ ഓറഞ്ചു തരോ.....?"
അവളുടേ ചുണ്ടുകൾ നോക്കി അവൻ ചോദിച്ചു....
" അയ്യടാ... അത് എന്റെ കെട്ടിയോന് വേണ്ടി ഞാൻ മാറ്റി വെച്ചതാ.... "
" ആർക്ക്... ഗിരിക്കോ... "
" പ്ലീസ്.... റോഷാ എന്നെ ദേഷ്യം പിടിപ്പിക്കരുത്... നിന്നോട് ഞാൻ എത്ര തവണ പറഞ്ഞു ഗിരിയുമായുള്ള റിലേഷൻ ഞാൻ നിർത്തി എന്ന്... ഇനി അവനെ കുറിച്ച് സംസാരിക്കരുത് ... പ്ലീസ്...."
അത് കേട്ടതും എന്റെ നെഞ്ചാകെ പിടച്ചു... ആർക്ക് വേണ്ടിയാണോ ഞാൻ ഇവിടെ വന്നത് അയാൾ എന്നെ പൂർണ്ണമായും തിരസ്കരിച്ചിരിക്കുന്നു... തകർന്ന മനസ്സോടെ ഞാൻ ആ കസേരയിൽ ഇരുന്നു. റോഷൻ അപ്പോൾ ഒരു പുച്ഛം നിറഞ്ഞ ഭാവത്തോടെ ക്യാമറയിലേക്ക് നോക്കി ചിരിച്ചു...
"എന്തെ താൻ ചിരിക്കൂന്നേ....?.."
" അല്ലാ.... എത്ര കൊല്ലത്തെ ആത്മാർത്ഥ പ്രണയമായിരുന്നു രണ്ട് പേരുടെയും... "
" ആത്മാർത്ഥ പ്രണയം... കോപ്പ്... അവനെ സ്നേഹിച്ചതാണ് ഞാൻ എന്റെ ജീവിതത്തിൽ ചെയ്ത ഏറ്റവും മണ്ടത്തരം... നിന്നെ കണ്ട് മുട്ടിയ അന്ന് മുതലാണ് ശെരിക്കും ഒരു പെണ്ണിനെ എങ്ങനെ കെയർ ചെയ്യണം എന്നും അവളുടെ ആവശ്യങ്ങൾ എന്തൊക്കെയെന്ന് അവൾ പറയാതെ അറിയാൻ കഴിയുന്ന ഒരാളാണ് ജീവിതത്തിൽ വേണ്ടതെന്നും എനിക്ക് തോന്നി തുടങ്ങിയത്... "
"ശെരിക്കും...!! അപ്പോൾ അവനെ വിട്ട സ്ഥിതിക്ക് എന്നെ സ്നേഹിച്ചൂടെ.... ? അതോ എന്നെ വിശ്വാസമില്ലേ...? "
" വിശ്വാസമില്ലാഞ്ഞിട്ടാണോ ഒന്നും ആലോചിക്കാതെ നിന്റെ കൂടെ ചാടി പുറപ്പെട്ടത്...നോക്കട്ടെ.. പറയാം.... "
" മതി....
💬 Comments
View all comments