0%

Chapter Title : മൂകസാക്ഷി 1 [അഖിലേഷേട്ടൻ]

Author : അഖിലേഷേട്ടൻ Read All Parts 141.9K

പതിയെ മതി... "

അപ്പോഴാണ് അവരുടെ സംസാരത്തിനിടയ്ക്ക് പെട്ടെന്ന് റോഷന് ഒരു കാൾ വന്നത്. അവൻ അവളോട് ഇപ്പൊ വരാം എന്ന് പറഞ്ഞു വാതിൽ തുറന്നു പുറത്തു പോയി..

അവൻ പോയപ്പോൾ അവൾ തന്റെ ഫോൺ എടുത്തു അവിടെ ഉള്ള കണ്ണാടിയുടെ മുൻപിലേക്ക് ചെന്നു. അവൾ ഫോണിൽ ആർക്കോ വിളിച്ച് ഫോൺ ലൗഡ്സ്പീക്കറിൽ ഇട്ട് കണ്ണാടിയിലേക്ക് നോക്കി അവിടെ ഉണ്ടായിരുന്ന അവളുടെ ബാഗിലെ കുറച്ചു മേക്കപ്പ് സാധനങ്ങൾ എടുത്ത് മുഖത്തിടാൻ തുടങ്ങി.

ഫോൺ കുറച്ചു നേരം റിംഗ് ചെയ്ത ശേഷം മറു തലയ്ക്കൽ ആരോ ഫോൺ എടുത്തു...

" ഹലോ... ചേച്ചി.. എവിടാ... മീറ്റിംഗ് ഒക്കെ കഴിഞ്ഞോ....? "

" എന്ത് മീറ്റിംഗ്... അത് അച്ഛനോടും അമ്മയോടും ഒരു കള്ളം പറഞ്ഞതല്ലേ.... ഹ.. ഹാ... "

" ങേ... അപ്പൊ മീറ്റിങ്ങിനല്ലേ ചേച്ചി പോയത്...? "

" ഒലക്ക... ഞാൻ എനിക്ക് ഇഷ്ടപ്പെട്ട ഒരാളുടെ കൂടെ ഇങ്ങ് ഊട്ടിയിലെത്തിയെടി.... "

" ഊട്ടിയിലോ... ഗിരിയേട്ടന്റെ കൂടെയോ...? "

" ഓഹ്... അവളുടെ ഒരു ഗിരിയേട്ടൻ... ആ പോങ്ങനെ കൊണ്ടൊന്നും നടക്കാത്ത കാര്യമാ... ഇത് വേറെ ഒരാളാണ്... ഇനി അങ്ങോട്ട് എന്റെ ജീവിത പങ്കാളി ആവാൻ പോകുന്ന ആള്... ഗിരിയെ പോലെ അഷ്ടിക്ക് വകയില്ലാത്തവനല്ല മോളെ... ഇത് അത്യാവശ്യം നല്ല പുളിങ്കൊമ്പാണ്. തത്കാലം നീ ഇത് വേറെ ആരോടും പറയണ്ട...."

" ഛെ... നീ എന്ത് ദുഷ്ടയാടി... ഇത്ര കാലം സ്നേഹിച്ച ഒരാളെ ചതിക്കാൻ... നാണമില്ലേ നിനക്ക്....? "

"ഓഹ്... എനിക്കിത്തിരി നാണം കുറവാ... ശെരി നീ വെച്ചോ...

💬 Comments

View all comments