Chapter Title : മൂകസാക്ഷി 1 [അഖിലേഷേട്ടൻ]
തമ്മിലുള്ള ഫോൺ വിളിയും മെസ്സേജും അതിന് ശേഷം കുറഞ്ഞു തുടങ്ങി. എന്നെ കാണാൻ വരുന്നത് തന്നെ അവൾ പാടെ നിർത്തി.
എനിക്കും വേറെ കുറെ കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉള്ളത് കൊണ്ട് ഞാനും അവളിൽ നിന്ന് കുറച്ച് വിട്ടു നിന്നിരുന്നു. എങ്കിലും ദിവസവും ഞാൻ അവൾക്ക് മെസ്സേജ് അയച്ചിരുന്നു. ഇടയ്ക്കെപ്പോഴെങ്കിലുമാണ് അവൾ റിപ്ലൈ തന്നിരുന്നത്.
പക്ഷേ റോഷൻ ഞങ്ങളുടെ വഴക്ക് കൃത്യമായി യൂസ് ചെയ്യുകയായിരുന്നു.
പലപ്പോഴും അവൻ അവളുടെ തോളിലൂടെ കയ്യിട്ട് അവളെ ചേർത്ത് പിടിക്കുന്നതും കയ്യിൽ കൈ കോർത്തു പിടിക്കുന്നതുമായ ഫോട്ടോകൾ വിട്ട് എന്നെ ദേഷ്യപിടിപ്പിക്കാൻ തുടങ്ങി.
പക്ഷേ അതിൽ കൂടുതലൊന്നിനും അവൾ സമ്മതിച്ചിട്ടില്ല എന്ന് എനിക്ക് ബോധ്യമായിരുന്നു.
അല്ലെങ്കിൽ എപ്പഴേ അതും അവനെനിക്ക് അയച്ചു തരുമെന്ന് എനിക്ക് അറിയാം.
പതിയെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി.
അങ്ങനെ ഒരുപാട് കാലത്തെ എന്റെ ആ പരിശ്രമത്തിന്റെ ഫലം ഇന്ന് എനിക്ക് കിട്ടി. അത് ആദ്യം അറിയേണ്ടത് എന്റെ രാധു ആണ് എന്നുള്ളത് കൊണ്ടാണ് അവളെ വിളിച്ചു നോക്കിയത്. പക്ഷേ വിടരും മുൻപേ പൊഴിഞ്ഞു പോയ പുഷ്പം പോലെ ആയി.
ഞാൻ ആ ഫോണും നോക്കി ഇരിക്കെ പെട്ടെന്ന് എന്റെ ഫോണിൽ ഒരു മെസ്സേജ് വന്നു. ഞാൻ നോക്കുമ്പോൾ അത് റോഷന്റെ വോയിസ് മെസ്സേജ് ആയിരുന്നു.
" ഹായ്... ഗിരികുട്ടാ... എന്തുണ്ട് വിശേഷം... പിന്നെയ്... ഞാൻ നിന്റെ രാധുവിനെ കൊണ്ട് ചെറിയൊരു ട്രിപ്പ് പോവ്വാ...
ഊട്ടിയിലേക്ക്... ഒരുപാട് നിർബന്ധിക്കേണ്ടി വന്നു അവളെ എന്നോടൊപ്പം കൂട്ടാൻ.. നീ വിഷമിക്കേണ്ട..
പിന്നേയ് ഞങ്ങളുടെ യാത്രയുടെ ഓരോ അപ്ഡേഷനുകളും നിനക്ക് ഞാൻ
💬 Comments
View all comments