0%

Chapter Title : മൂകസാക്ഷി 1 [അഖിലേഷേട്ടൻ]

Author : അഖിലേഷേട്ടൻ Read All Parts 94.4K

മെസ്സേജ്‌ അയക്കാം..ഓക്കേ . പിന്നെ ഞാൻ ഈ പറഞ്ഞതൊന്നും അവളെ അറിയിക്കേണ്ട.. ഇനി അറിയിച്ചാലും കാര്യമില്ല... അവളുടേ ഫോൺ എന്റെ കയ്യിലാണ്..ഹ... ഹാ.. അപ്പൊ ഓക്കേ ബൈ "

അവന്റെ മെസ്സേജ്‌ വന്നപ്പോൾ മുതൽ എന്റെ കയ്കാലുകൾ വിറയ്ക്കാൻ തുടങ്ങി. ഞാൻ ഫോണെടുത്ത് രാധുവിനെ വിളിച്ചു നോക്കി. പക്ഷേ അവളുടെ നമ്പർ ബിസി എന്ന് മാത്രമാണ് കാണുന്നത്...

ഇനിയെന്ത് ചെയ്യും എന്നറിയാതെ നിന്നപ്പോഴാണ് റോഷൻ അവളുമായി ഒരു സെൽഫി അയക്കുന്നത്. അതിൽ അവർ രണ്ട് പേരും ഒരു കാറിൽ ഇരിക്കുന്നു. രാധു അവനിലേക്ക് ചാരിയാണ് ഇരുന്നാണ് പോസ്സ് ചെയ്തിരിക്കുന്നത് ...

അതിനടിയിൽ "😘" ഒരു ചുംബനത്തിന്റെ ഇമോജി ഇട്ടിട്ടുണ്ട്.

പെട്ടെന്ന് ഞാൻ അവർ ഇരിക്കുന്ന കാറിന്റെ പുറക് വശത്തെ ബിൽഡിംഗ്‌ ശ്രദ്ധിച്ചു ... ആ സ്ഥലം എനിക്ക് നല്ല പരിചയമുണ്ട്. ഞാൻ വേഗം അങ്ങോട്ട് എന്റെ ബൈക്കുമെടുത്ത് പോയി.

പക്ഷെ അവിടെ എത്തിയപ്പോൾ നിരാശ ആയിരുന്നു ഫലം. ഞാൻ എത്തുന്നതിനു മുൻപേ അവർ അവിടുന്ന് പോയിരുന്നു.

പിന്നെ ഞാൻ ഒന്നും നോക്കിയില്ല എന്റെ ബൈക്കുമെടുത്ത് ഞാൻ വേഗം അവരെ പിന്തുടരാൻ തീരുമാനിച്ചു. അവർ പോയേക്കാവുന്ന വഴിയേ ഞാനും ഊട്ടിയിലേക്ക് തിരിച്ചു.

ഞാൻ യാത്ര തുടങ്ങി ഏകദേശം മൂന്ന് മണിക്കൂറിന് മേലെയായി. ഊട്ടിയിലേക്ക് എത്തുന്നതിനു മുൻപുള്ള ചുരത്തിന് അടുത്തെത്തിയതും പെട്ടെന്ന് എന്റെ ബൈക്കിന് എന്തോ ചെറിയ മിസ്സിംഗ്‌..

ഞാൻ വേഗം അടുത്തുള്ള വർക്ക്‌ ഷോപ്പിലേക്ക് കയറ്റി. സമയം അഞ്ച് മണിയാവാൻ ആയിട്ടുണ്ട്. രാത്രി ആവുന്നതിനു മുൻപ് ചുരം കയറണം...

പക്ഷെ രണ്ട് മണിക്കൂർ കഴിയാതെ വണ്ടി ശെരിയാവില്ല എന്ന്

💬 Comments

View all comments