Chapter Title : മൂകസാക്ഷി 1 [അഖിലേഷേട്ടൻ]
ലൊക്കേഷൻ ഇട്ടു. ഞാൻ നിക്കുന്നിടത്ത് നിന്ന് വെറും മൂന്ന് കിലോമീറ്റർ മാത്രമേ അങ്ങോട്ടുള്ളു.
ഞാൻ വേഗം ബൈക്ക് സ്റ്റാർട്ട് ചെയ്ത് ആ ഹോട്ടൽ ലക്ഷ്യമാക്കി വണ്ടി വിട്ടു. ഹോട്ടലിന്റെ ലോബിയിൽ എത്തിയ ശേഷം വണ്ടി അവിടെ പാർക്ക് ചെയ്ത ശേഷം ഹോട്ടലിലെ റിസപ്‌ഷനിസ്റ്റ് കാണാതെ അവൻ വിട്ട ഫോട്ടോയിലുള്ള റൂം നമ്പർ നോക്കി അങ്ങോട്ട് വേഗത്തിൽ കയറി.
അവരുടെ മുറിയുടെ മുന്നിലെത്തിയ ഉടനെ പുറത്തെ കോളിങ് ബെല്ലമർത്തി അക്ഷമനായി ഞാൻ കാത്തിരുന്നു.
അല്പം സമയം കഴിഞ്ഞു ഡോർ തുറന്ന റോഷൻ എന്നെ കണ്ട് ആകെ അന്താളിച്ചു നിന്നു.
" ഗി.. ഗിരി... നീ ഇവിടെ...? "
" അതേടാ.. ഗിരി തന്നെ... ഞാൻ ഇവിടെ എത്തുമെന്ന് ഒരിക്കലും നീ വിചാരിച്ചില്ല അല്ലെ... നിന്റെ എല്ലാ ചെറ്റത്തരവും ഇന്ന് രാധുവിനെ ഞാൻ അറിയിക്കും "
അതും പറഞ്ഞു അവനെ തള്ളി മാറ്റി ഉള്ളിലേക്ക് കയറിയതും പെട്ടെന്ന് അവൻ എന്റെ പിറകിൽ നിന്ന് എന്റെ കഴുത്തിൽ പിടിച്ചു എന്റെ വായ പൊത്തി.. സർവ്വ ശക്തിയുമെടുത്തു ഞാൻ കുതറി. പക്ഷേ അവനെ പോലെ ഒരു കരുത്തന്റെ മുൻപിൽ അതൊന്നും വിലപോയില്ല.
" റോഷൻ... എന്താ ഒരു ശബ്ദം... ആരാ പുറത്ത്.... "
ഈ സമയം അകത്തെ ബെഡ്‌റൂമിലെ ബാത്‌റൂമിൽ നിന്ന് രാധു വിളിച്ചു ചോദിച്ചു...
" ഏയ്... ഒന്നുമില്ല രാധു ... അത് ഒരാൾ റൂം മാറി വന്നതാ.... "
അവന്റെ ആ പിടുത്തത്തിൽ എന്റെ ബോധം പതിയെ മങ്ങാൻ തുടങ്ങി. പതിയെ ഞാൻ താഴേക്ക് വീണു...
അല്പസമയം കഴിഞ്ഞ് കണ്ണ്
💬 Comments
View all comments