0%

Chapter Title : മൂകസാക്ഷി 1 [അഖിലേഷേട്ടൻ]

Author : അഖിലേഷേട്ടൻ Read All Parts 112.1K

തുറന്നപ്പോൾ എന്റെ തലയിൽ എന്തോ വലിയ ഭാരം ഉള്ളത് പോലെ തോന്നി. എന്റെ ശരീരം മുഴുവൻ ഒരു കയർ കൊണ്ട് ഒരു കസേരയിൽ കെട്ടി വെച്ചിട്ടുള്ള അവസ്ഥയിലാണ്. വായിൽ എന്തോ ഒരു തുണിയും തിരുകി വെച്ചിട്ടുണ്ട്. എനിക്ക് മിണ്ടാനോ അനങ്ങാനോ കഴിയാൻ പറ്റാത്ത അവസ്ഥ.

ആ സമയത്താണ് പെട്ടെന്ന് ഒരു വെളിച്ചം വന്നത്. ഞാൻ കണ്ണൊന്നു ചിമ്മി തുറന്നു നോക്കി. അതു വരെ ഇരുട്ട് നിറഞ്ഞ ആ മുറി ഡോർ തുറന്ന് അതിലൂടെ വരുന്ന പ്രകാശം കാരണം അവിടമാകെ എനിക്ക് വ്യക്തമായി കാണാൻ കഴിഞ്ഞു.

റോഷൻ ആണ് വാതിൽ തുറന്നു വന്നത്.

പെട്ടെന്ന് അവൻ എന്റെ മുന്നിലേക്ക് വന്നു. എന്നിട്ട് എന്റെ കയ്യിലേക്ക് അവന്റെ കയ്യിലെ ഒരു സിറിഞ്ച് എടുത്ത് എന്റെ കയ്യിലേക്ക് കുത്തി.

വേദനകൊണ്ട് ഞാൻ പിടഞ്ഞപ്പോൾ അവൻ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

" ഹേയ്... ഗിരി... റിലാക്സ്.... തന്നെ കൊല്ലാനുള്ള ഉദ്ദേശമൊന്നും ഇല്ലെടോ എനിക്ക് .. ജസ്റ്റ്‌ തന്നെ ഒന്ന് മയക്കണം..അല്ലെങ്കിൽ ഞാൻ ഉദ്ദേശിച്ച കാര്യങ്ങൾ മുഴുവൻ വെള്ളത്തിലാവും. താൻ ഇപ്പോൾ മുതൽ ഒരു പാതി ബോധവസ്ഥയിലേക്ക് മാറും...

സത്യം പറഞ്ഞാൽ ഇത് രാധുവിന് വേണ്ടി ഞാൻ എടുത്തതാ... പക്ഷേ അവൾക്ക് ഇതിന്റെ ആവശ്യം വരില്ലെന്നാ തോന്നുന്നേ...

എന്നാലും തന്നെ ഞാൻ സമ്മതിച്ചെടോ.... താൻ അവൾക്ക് വേണ്ടി ഇത്രയും ദൂരം വന്നല്ലോ...

ആ പറഞ്ഞപോലെ നിനക്ക് രാധുവിനെ കാണണ്ടേ... ഞാൻ കാണിക്കാം... "

അതും പറഞ്ഞവൻ ഒരു ആ മുറിയിലെ ലൈറ്റിട്ട് അവിടെ ഉള്ള മേശയിൽ നിന്ന് ഒരു റിമോട്ട് എടുത്തു.

💬 Comments

View all comments