Chapter Title : മൂന്ന് ചിന്തകൾ ചെയ്തികൾ 8 [ആനന്ദന്‍]
അകലം കുറച്ചു. പിന്നെ തന്റെ ലോറി അതിന്റെ നമ്പർ ഫേക്ക് ആണ്. പിന്നെ കളർ താൻ അതും മാറ്റും. അതിനു വേണ്ടത് താൻ തന്നെ ചെയ്തിട്ടുണ്ട്
താൻ ഉദ്ദേശിച്ച ലൊക്കേഷൻ ആകുന്നു കൂടിയാൽ ഒരു 4 കിലോമീറ്റർ.ജനവാസ മേഖല പിന്നിട്ടിരുന്നു ഇടതു വശത്തു ആ പുഴ. വലതു ഭാഗത്തു ഒരു താഴ്ച ഉള്ള പ്രദേശം. ഈ പുഴയുടെ മറുകര കടുപിടിച്ചു കിടക്കുന്ന പ്രദേശം ആണ്. ഈ ഭാഗത്തു പുഴക്കു വീതി കുറഞ്ഞു തുടങ്ങി.
പെട്ടന്നാണ് കിരൺ റീർവ്യൂ മിറർ ശ്രദ്ധിച്ചത് വെടിയുണ്ടയുടെ വേഗത്തിൽ മൂന്ന് കാറുകൾ വരുന്നു.
മിന്നൽ വേഗത്തിൽ ഹോൺ അടിച്ചു കൊണ്ട് ഒന്നിന് പുറകെ ഓനൊന്നായി തന്നെ ഓവർ ടേക്ക് ചെയുന്നു
അതിൽ ഒരു കാർ തന്നെ മുന്നിൽ കയറ്റാതെ ലോറി ബ്ലോക്ക് ചെയ്തു കൊണ്ട് പോകുന്നു. ഒരെണ്ണം അതിനു മുൻപിൽ പോകുന്നു ഒരെണ്ണം പാഞ്ഞു ചെന്നു അമീറിന്റെ ബൈക്കിൽ ഇടിക്കുന്നു. ഇടി ഏറ്റു അവനും ബൈക്കും പുഴയുടെ വക്കിൽ ചെന്നു വീണു കിരൺ ലോറി സൈഡ് ആക്കി. കിരൺ ആകെ പകച്ചു.. കാറിന്റെ ഡോറുകൾ തുറന്നു ചിലർ ഇറങ്ങി. അവരുടെ കൈ വശം ഇരുമ്പ് വടികൾ. മൂന്ന് കാറിൽ നിന്നും ആയി 18 പേര് ഉണ്ട്. ആ ജില്ലയിൽ ഉള്ള ചില കൊടും ക്രിമിനൽ ആണ് അവർ എല്ലാവരും ആരും അവർക്കു എതിരെ സാക്ഷി പറയാൻ മടിക്കും
എഴുനേൽക്കാൻ തുടങ്ങിയ. അമീറിന്റെ കൈകൾ ചേർത്ത് ഒരുവൻ വീശി അടിച്ചു. ആ സമയം അമീർ പോക്കറ്റ് തുറന്നു ഫോൺ എടുത്തതെ ഒള്ളു. അപ്പോൾ ആണ് അടി വീണത്. ഫോൺ തെറിച്ചു വെള്ളത്തിൽ പോയി. പെട്ടന്ന് അടുത്തവൻ അവനെ ചവിട്ടി അമീർ തെറിച്ചു വീണു അവന്റെ ജാക്കറ്റിന്റെ പോക്കറ്റിൽ നിന്നും ഒരു സാധനം ചെറിയ ബോക്സ് തെറിച്ചു കിരണിന്റെ ലോറിയുടെ സമീപം വീണു. ഒരു external harddisk. കിരണിന്റെ കണ്ണുകൾ തിളങ്ങി. അവൻ ലോറിയിൽ നിന്നും ഇറകുവാൻ ഭാവിച്ചു എന്നാൽ. ആ ഗുണ്ടകളിൽ ഒരുവൻ ഓടി വന്നു ഡാ ഡാ പോടാ എന്ന് അലറി കൊണ്ട് ചുറ്റും
💬 Comments
View all comments