0%

Chapter Title : മൂന്ന്‌ പെൺകുട്ടികൾ 1 [Sojan]

Author : Sojan Read All Parts 3.6K

സാരം)

"...ആ രീതിയിൽ കണ്ടാൽ പ്രശ്നം തീർന്നു."

"എന്നോട് എന്തോ ഇഷ്ടക്കേടുള്ളതു പോലാണ്"

"എല്ലാം തോന്നലാണ്"

ഞങ്ങളുടെ സംസാരം മുറിഞ്ഞു.

ഞാൻ ഈ കഥയൊക്കെ ചേച്ചിയോട് പിന്നെ എപ്പോഴോ പറഞ്ഞു.

"അവൾക്ക് വട്ടാ" എന്നതായിരുന്നു ചേച്ചിയുടെ മറുപടി.

അടുത്ത ദിവസം പഠിക്കാൻ ഇരുന്നപ്പോഴും അവളുടെ മുഖം വാടിയിരുന്നു. ഞാൻ ചളി ( ആ കാലത്ത് ഈ വാക്കൊന്നുമില്ല) തമാശൊക്കെ പറഞ്ഞ് അവളെ ഉഷാറാക്കാൻ നോക്കിയെങ്കിലും അവൾ ചിയറപ്പ് ആയില്ല.

ഇടയ്ക്ക് എന്നെ നോക്കുമ്പോൾ അത് കണ്ണുകളുടെ അഗാധതയിലേയ്ക്കെന്ന പോലെ ആണ് എന്ന്‌ എനിക്ക് തോന്നി.

എവിടെയോ എന്തോ ഒരു കാറ്റിൽ ഒഴുകി വരുന്നതു പോലെ ... ആരെങ്കിലും പരിസരത്ത് ഉള്ളപ്പോൾ ഉള്ളതിനാൽ കൂടുതൽ സന്തോഷവും, സംസാരവും ഞങ്ങൾ മാത്രമുള്ളപ്പോൾ ആണെന്ന്‌ ഞങ്ങൾക്ക് മനസിലായി തുടങ്ങി.

ഒരു പൂ വിരിയുന്നതു പോലെ പ്രേമത്തിന്റെ ഗന്ധം അവിടെല്ലാം പരക്കുന്നതായി ഞങ്ങൾക്ക് അനുഭവപ്പെട്ടു.

എന്നാൽ ഈ അവസരത്തിൽ അർച്ചനയും ഞാനും മുടിഞ്ഞ കമ്പിനിയാണ്. ഏറ്റവും ഇളയവളായ അർച്ചന ഒരു മരംകയറിയും, തന്റേടിയും എന്റെ രീതികൾക്ക് ചേർന്നവളും ആയിരുന്നു. എന്റെ ഉടങ്കൊല്ലി കേസുകൾക്കെല്ലാം അർച്ചനയാണ് കൂട്ട്. അർച്ചനയും ഞാനുമായുള്ള ആ കെമിസ്ട്രി ആശയ്ക്ക് കലിയാണെന്ന്‌ പതിയെ പതിയെ എനിക്ക് മനസിലായി തുടങ്ങി. അർച്ചനയും ആശയും തമ്മിലും പലതുകൊണ്ടും സ്വരച്ചേർച്ചയില്ലാതെ വന്നു.

ഒരു പക്ഷേ ഞാൻ ആയിരുന്നിരിക്കാം അവരുടെ കോമൺ ഫാക്റ്റർ.

ആകെ മൊത്തം പ്രശ്നങ്ങൾ!! പക്ഷേ എല്ലാം എല്ലാവരുടേയും മനസിന്റെ തലങ്ങളിലാണ്, വാക്കാൽ ഒന്നും പറയുന്നില്ല.

അർത്ഥഗർഭ്ഭമായ നോട്ടത്താലും, അറിഞ്ഞുകൊണ്ടുള്ള ഒഴിഞ്ഞു തരലായും അർച്ചന ഞങ്ങളുടെ ബന്ധം ഉണ്ട് എന്ന കാര്യം പറയാതെ

💬 Comments

View all comments