Chapter Title : മൂന്ന് പെൺകുട്ടികൾ 1 [Sojan]
പറയുന്ന ഒരു കാലഘട്ടം!! വിചിത്രമായിരുന്നു അത്.
ചേച്ചിയും ഞാനുമായുള്ള ബന്ധം ഏറ്റവും മുകളിലെ തലത്തിൽ, അത് എല്ലാവർക്കും അറിയാം.
യഥാർത്ഥത്തിൽ പ്രേമത്തിന്റേതായ രീതിയിലുള്ള ബന്ധം ഞാനും ആശയും തമ്മിൽ. അത് അർച്ചനയ്ക്കും, ആശയ്ക്കും അറിയാം. ചേച്ചിക്ക് സൂചനയേ ഇല്ലായിരുന്നു.
അർച്ചനയുമായി ഏതൊക്കെയോ രീതിയിലുള്ള സൗഹൃദം! അത് ആശയ്ക്ക് ഇഷ്ടപ്പെടുന്നില്ല. അത് ചേച്ചിക്ക് അറിയാം. എന്നാൽ അത് പ്രേമത്തിന്റേത് ആയിരുന്നു എന്ന് ചേച്ചിക്ക് അറിയില്ലായിരുന്നിരിക്കണം. അത് ഉറപ്പ് പറയാൻ സാധിക്കില്ല.
പിന്നീട് ആശയും അർച്ചനയും ആയുള്ള ബന്ധം കൂടുതൽ വഷളാകാൻ തുടങ്ങി.
മറ്റാരും വീട്ടിലില്ലാത്ത ഒരു ദിവസം ഞാൻ അർച്ചനയ്ക്ക് വേണ്ടി ആശയോട് വാദിച്ചുകൊണ്ടിരിക്കുന്ന സമയം. ഞാൻ പക്കാ നല്ല പിള്ള - അങ്ങിനായിരിക്കുമല്ലോ നാം എപ്പോഴും പ്രേമിക്കുന്നവരുടെ അടുത്ത്.
പഴയതു പോലെ "എന്നെ ആർക്കും ഇഷ്ടമല്ല, എനിക്കും ആരേയും ഇഷ്ടമല്ല" എന്ന് ആശ പ്രഖ്യാപിച്ചു.
ഇത്തവണ ഞാൻ ചോദിച്ചു.
"അതിരിക്കട്ടെ ആശയെ ആർക്കും ഇഷ്ടമില്ലാ എന്ന് പറയുന്നു, തിരിച്ച് ആശയ്ക്ക് ആരെ ആണ് ഏറ്റവും ഇഷ്ടം?"
"അതൊക്കെയുണ്ട്"
"പറ കേൾക്കട്ടെ"
"ഇല്ല പറയില്ല"
"അച്ഛനെ ആണോ?"
"അല്ല"
"അമ്മ?"
"അല്ല"
"ചേച്ചിയേ ആയിരിക്കും"
"അല്ല"
"ഗായത്രി?" ആശയുടെ കൂട്ടുകാരിയാണ്.
"അല്ല"
"അർച്ചന"
"അല്ല, അല്ല"
ഇത്രയുമായപ്പോൾ എന്റെ ചങ്കിടിപ്പ് കൂടി, എനിക്ക് മനസിലായി കഴിഞ്ഞിരുന്നു അവളുടെ ഏറ്റവും ഇഷ്ടപ്പെട്ട ആൾ ആരാണെന്ന്.
എന്റെ ശരീരത്തിലൂടെ വൈദ്ദ്യുതി പോകുന്നതു പോലെ. ആ നിമിഷങ്ങൾ ഇന്നും എന്റെ ഓർമ്മയിൽ ഉണ്ട്.
ആശ ഒരു മേശയുടെ അപ്പുറത്തെ വശത്തു നിന്നും തേച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ എതിർവശത്ത് നിൽക്കുന്നു.
ഞങ്ങളുടെ സ്വരവും, സംസാരവും തീരെ
💬 Comments
View all comments