Chapter Title : മൂന്ന് പെൺകുട്ടികൾ 1 [Sojan]
മുറ്റം തന്നെയായിരുന്നു. പോരാത്തതിന് പോസ്റ്റ്, പേപ്പർ എന്നു വേണ്ട സർവ്വതും അവരുടെ വീട്ടിലാണ് വന്നിരുന്നത്.
എനിക്ക് ആ നാട്ടിൽ ചെന്നതേ പല സുഹൃത്തുക്കളേയും കിട്ടി. എന്റെ കുരുത്തക്കേടുകൾ കൊണ്ട് വീട്ടുകാർക്കും, നാട്ടുകാർക്കും, അയൽവക്കത്തുള്ളവർക്കും സ്വര്യമില്ലാത്ത കാലമായിരുന്നു അത്.
ആറ്റിൽ ചാടം, മീൻ പിടുത്തും, മരം കയറൽ, മാവേൽ ഏറ്, തേനീച്ചക്കൂട് തപ്പി നടക്കൽ, പക്ഷിപിടുത്തം, സൈക്കിൾ ചവിട്ട് എന്നു വേണ്ട ആ പ്രായത്തിന്റെ സകല കോപ്രായങ്ങളും ഉള്ള കാലഘട്ടം.
എന്റെ എല്ലാ കുരുത്തക്കേടുകൾക്കും സപ്പോർട്ടായി ആര്യചേച്ചി ഉണ്ടായിരുന്നു.
മുപ്പല്ലിക്ക് കൊടക്കമ്പി, മീൻ പിടിക്കാൻ വല-കൂട്-ഈർക്കിലി, തേനീച്ചക്കൂടിന് പെട്ടി, കാവിക്കൂടിന് ഞരള, ആനിക്കാവിള പറിക്കാൻ ഏണി മുതലായവയൊക്കെ സംഘടിപ്പിച്ചു തരികയോ, അല്ലെങ്കിൽ അടുത്ത് ഏത് വീട്ടിൽ കിട്ടും എന്ന് പറഞ്ഞു തരികയോ എല്ലാം ചെയ്തിരുന്നത് ആര്യചേച്ചിയായിരുന്നു.
ഞങ്ങൾ തമ്മിൽ ഒരു ബോണ്ടിങ്ങ് അങ്ങ് ആരംഭിക്കുകയായിരുന്നു.!!
എനിക്ക് ആര്യച്ചേച്ചിയില്ലാതെ പറ്റില്ലാത്ത അവസ്ഥ. രാവിലെ ഉണക്കമുണർന്നാൽ ഉടനെ പേപ്പറെടുക്കാൻ പോകുന്നത് തന്നെ ആര്യചേച്ചിയെ കണ്ട്, ചേച്ചിയുടെ കൈയ്യിൽ നിന്നും ഒരു കാപ്പിയും കുടിച്ച്, കുറെ കളിയാക്കലും കേൾക്കാനായി ആണ്.
ദിവസങ്ങൾ പോകുന്തോറും ഞങ്ങളുടെ അടുപ്പം കൂടി കൂടി വന്നു, ആ വീട്ടിലുള്ളവരും അത് അറിയുന്നുണ്ടായിരുന്നു. അവർ എന്നേയും, ആര്യചേച്ചിയേയും ചേർത്ത് ഓരോന്ന് കളിയാക്കാൻ തുടങ്ങി.
"ആര്യയെ നീ അങ്ങ് കെട്ടിക്കോടാ"
"ങാ അവന് വയസ് കുറഞ്ഞു പോയി ഇല്ലെങ്കിൽ അവൻ ഒരു കൈ നോക്കിയേനെ" എന്നൊക്കെ പറയുമ്പോൾ ...
"ഞങ്ങൾ അങ്ങിനൊന്നും അല്ല അല്ലേടാ?" ആര്യചേച്ചി എന്നെ നോക്കി പറയും.
എനിക്കാണെങ്കിൽ ഇതെല്ലാം കേൾക്കുമ്പോൾ ചമ്മലും, അരിശവും ഒന്നിച്ച് വരും. ഇളയവളായ
💬 Comments
View all comments