0%

Chapter Title : മൂന്ന്‌ പെൺകുട്ടികൾ 1 [Sojan]

Author : Sojan Read All Parts 3.6K

അർച്ചന അർത്ഥം വച്ച് ചിരിക്കുകയും മറ്റും ചെയ്യും.

ആ കാലത്താണ് ഞാനാദ്യമായി കൈലിമുണ്ട് ഉടുക്കുന്നത്. എന്നെ ഉടുക്കാൻ പഠിപ്പിക്കുന്നതൊക്കെ ആര്യചേച്ചിയാണ്. ആശയ്ക്കും, അർച്ചനയ്ക്കും അതൊക്കെ കാണുമ്പോൾ നാണം വരും. എനിക്കും നാണമുണ്ട്. ശരീരത്തിൽ തൊടുവാനൊന്നും ഞാൻ സമ്മതിക്കില്ല.

ആശ ഇതിലൊന്നും കാര്യമായി ഇടപെടുകയേ ഇല്ല, തമാശും പറയില്ല.

ആര്യചേച്ചിക്ക് സമപ്രായത്തിലുള്ള ഒരു കൂട്ടുകാരിയുണ്ടായിരുന്നു. ആ ചേച്ചിയും വീട്ടിൽ വന്നാൽ എന്നെ അതും ഇതും എല്ലാം പറഞ്ഞ് വെകിളി പിടിപ്പിക്കും. ഇവരുടെ പറച്ചില് കൂടുമ്പോൾ ഞാനവരുമായി പിണങ്ങും, പിന്നെ പോകാതെയാകും. അപ്പോൾ ആര്യചേച്ചി എന്നെ അന്വേഷിച്ച് എന്റെ വീട്ടിൽ വരും. അമ്മയോട് കഥകൾ പറയും. വീണ്ടും ഞാൻ പോകും.

ഇത് നിർബാധം തുടർന്നുകൊണ്ടിരുന്നു.

ആര്യചേച്ചി കോളേജിൽ പോകുമ്പോൾ ഞാനും വഴിവരെ കൊണ്ടുപോയി വിടാൻ കാണും. സത്യത്തിൽ ഇന്ന്‌ അതോർക്കുമ്പോൾ എനിക്ക് തന്നെ ജാള്യത വരുന്നു. പക്കാ ഒരു വാലേൽ തൂങ്ങിയായിരുന്നു ഞാൻ. ആര്യചേച്ചിക്ക് കോളേജിൽ ലൈനും മറ്റുമില്ല. ( ഇനി ഉണ്ടായിരുന്നെങ്കിലും എന്നോട് പറയില്ലായിരുന്നിരിക്കണം). ചേച്ചിക്ക് ആരെങ്കിലും ഉണ്ടെങ്കിലും എനിക്ക് പ്രശ്നമൊന്നുമില്ലായിരുന്നു, ആ ഒരു കണ്ണിലൂടെയല്ല ഞാൻ കണ്ടിരുന്നതും ചേച്ചി എന്നോട് ഇടപെട്ടിരുന്നതും.

വൈകിട്ട് ചേച്ചി വരുവാൻ വേണ്ടി ഞാൻ റോഡ് സൈഡിൽ പോയി നിൽക്കും.

"ഞാൻ ചേച്ചിയെ കൂട്ടിക്കൊണ്ട് വരട്ടെ" എന്നും പറഞ്ഞ് പരസ്യമായാണ് ആ വീട്ടിൽ നിന്നും ഇറങ്ങുന്നത്.

"പിന്നെ നിന്റെ ആവശ്യം വേണ്ടെ അവൾക്ക് വരാൻ" എന്നൊക്കെ അവർ പറഞ്ഞാലും ഞാൻ കേൾക്കില്ല.

ബസിറങ്ങി ചേച്ചിവരുമ്പോൾ കുശലം പറഞ്ഞ് ഞാൻ കൂടെ കൂടും. ഒറ്റയടി പാതയിലൂടെ ഞങ്ങൾ നടന്നു വരുമ്പോൾ വീട്ടിൽ എല്ലാവരും ഉണ്ടാകും

💬 Comments

View all comments