Chapter Title : മൂന്ന് പെൺകുട്ടികൾ 1 [Sojan]
ആയിരുന്നു. ഒരു ലക്കും ലഗാനുമില്ലാത്ത പ്രകൃതമാണെന്ന് അവർക്ക് മനസിലായിരുന്നു. എന്നാൽ ഇതൊന്നും ആര്യചേച്ചിയോട് ചെയ്തിരുന്നില്ല. അതിനാൽ തന്നെ അവർക്ക് ആര്യചേച്ചിയോട് അസൂയയും ദേഷ്യവും ആയിരുന്നു. ഇതൊക്കെ പുറമേ ഉണ്ടെങ്കിലും ഞങ്ങൾ എല്ലാവരും കൂട്ടുകാർ തന്നെയായിരുന്നു, ചില സമയത്ത് കീരിയും പാമ്പുകളും ആയിരുന്നു എന്ന് മാത്രം.
അമ്പലത്തിലെ ഉത്സവത്തിനും മറ്റും പോകുമ്പോൾ ഞാനാണ് ഇവർക്ക് കൂട്ട്. അവിടെ എത്തുമ്പോൾ അവർ പറയും
"ഇനി നീ തന്നെ എല്ലാം പോയി കണ്ടോ, ഞങ്ങൾ ഇവിടെ നിന്നോളാം." പക്ഷേ എനിക്ക് പോകാൻ തോന്നില്ല, പ്രത്യേകിച്ച് ആര്യചേച്ചിയെ വിട്ട്!!
അർച്ചന കളിയാക്കും.
"ഒന്ന് പോയി താടാ നാണം കെട്ടതേ"
ഏറ്റവും ഇളയതാണെങ്കിലും ഈ മൂന്ന് പേരിലും ശരീര വളർച്ചയും, ആരോഗ്യവും കൂടുതൽ അർച്ചനയ്ക്കായിരുന്നു. അതിനാൽ തന്നെ അർച്ചനയും ഞാനുമായി ആയിരുന്നു ബലപരീക്ഷണം. എന്നോട് വേണമെങ്കിൽ ഒന്ന് അടിച്ചു നിൽക്കാം എന്ന മട്ടായിരുന്നു അവൾക്ക്! ഞാൻ വിട്ടുകൊടുക്കുമോ? സ്ക്കൂളിലും മറ്റും കൂട്ടുകാർക്കിട്ട് എടുത്തിട്ട് പെരുമാറുന്നതു പോലെ തന്നെ അവൾക്കിട്ടും കൊടുക്കും. ഒരു ജൂനിയർ കുട്ടൻ തമ്പുരാൻ! അത്രയും വിവരം പോലും ഇല്ലതാനും.
"ചേച്ചി ദേ ഇവൾ എന്നെ എടാ എന്നൊക്കെ വിളിക്കുന്നു"
"എടീ വെറുതെ അവന്റെ കൈയ്യിൽ നിന്നും മേടിച്ചിട്ട് കീറ്റരുത് പറഞ്ഞേക്കാം"
ഞാൻ എല്ലാം കുറിച്ച് വയ്ക്കും, തിരിച്ചു പോരുന്നവഴി രാത്രി ഇരുട്ടത്ത് അർച്ചനയ്ക്കിട്ട് ഞുള്ളും, അടിയും എല്ലാം കൊടുക്കും.
ചേച്ചി ഉള്ളതിനാൽ അവൾ രക്ഷപെടും.
ചേച്ചി പറയും
"എന്നെ അവൻ ഒന്നും ചെയ്യാറില്ലല്ലോ? നിങ്ങൾ അവനെ കിള്ളാൻ പോയിട്ടല്ലേ?"
"ഓ നിങ്ങൾ വല്യ ലവ്വേഴ്സ് അല്ലേ?"
"ങാ ഞങ്ങൾ ലൗവേഴ്സാണ്" ആര്യചേച്ചി
💬 Comments
View all comments