0%

Chapter Title : മൂന്ന്‌ പെൺകുട്ടികൾ 1 [Sojan]

Author : Sojan Read All Parts 3.6K

പറയും.

എനിക്ക് ആ രീതിയിലുള്ള വാക്കുകൾ കേൾക്കുമ്പോൾ പിന്നേയും ചൊറിഞ്ഞു വരും.

എങ്കിലും എല്ലാവർക്കും അറിയാമായിരുന്നു അത് പ്രേമബന്ധത്തിലും വലിയ ഒരു ബന്ധമാണ് എന്ന്‌.

ഒരിക്കൽ ആരോ ഇതേപ്പറ്റി പറഞ്ഞപ്പോൾ ഞാൻ ആ വീട്ടിൽ എല്ലാവരും ഉണ്ടായിരുന്ന അവസരത്തിൽ എടുത്തടിച്ചപോലെ പറഞ്ഞു.

"എനിക്ക് എന്റെ അമ്മയേ പോലാണ് ആര്യചേച്ചി, അല്ലാതെ ചുമ്മാ..."

വേണ്ടാത്തത് പറയരുത് എന്ന്‌ സാരം.

അതും പറഞ്ഞ് കണ്ണു നിറഞ്ഞ് ഞാൻ ആ വീട്ടിൽ നിന്നും ഇറങ്ങി പോന്നു.

ആ പിണക്കം പിന്നീട് മാറിയെങ്കിലും ആ രീതിയിലുള്ള സംസാരം പിന്നീടൊരിക്കലും അവിടെ കേട്ടിട്ടില്ല.

ആശയും ഞാനും സമപ്രായക്കാർ ആയതിനാൽ ഒന്നിച്ചായിരുന്നു പഠനം. ആശ നന്നായി പഠിക്കും, ഞാനോ കഴിവുണ്ടായിട്ടും വാനരജൻമമായി നടക്കുന്നതിനാൽ കഷ്ടിച്ച് ജയിച്ചെങ്കിലായി. എങ്കിലും തികഞ്ഞ ജാഡയിൽ പഠിക്കുന്ന അവളുടെ കൂടെ ഞാനും ഇരുന്ന്‌ പഠിക്കുമായിരുന്നു. പക്ഷേ ചേച്ചിയുടെ തലവെട്ടം കണ്ടാൽ അപ്പോൾ എന്തെങ്കിലും കോള് ഒപ്പിച്ച് പുസ്തകം അടയ്ക്കും, അതിനാൽ ചേച്ചി ഞങ്ങൾ പഠിക്കുന്നിടത്തേയ്ക്ക് വരികയേ ഇല്ലായിരുന്നു. ഇനി വന്നാൽ തന്നെ .. ഇങ്ങിനെ പറഞ്ഞുകൊണ്ടായിരിക്കും രംഗപ്രവേശനം ചെയ്യുക.

"വേണ്ട വേണ്ട, നീ എഴുന്നേൽക്കേണ്ട, ഞാൻ തുണിയെടുക്കാൻ വന്നതാ, ഇരുന്ന്‌ പഠിക്കാൻ നോക്ക്"...

ആശ അർത്ഥഗഭ്ഭമായി ഒന്ന്‌ ചിരിക്കും.

ഞാൻ അവളെ തുറിച്ച് നോക്കും.

ആശ ഇംഗ്ലീഷിലും മറ്റും എസ്സേകളും, പോയംസും കാണാതെ എഴുതുമ്പോൾ ഞാൻ ഈസിലും, വാസിലും തപ്പിത്തടഞ്ഞ് കളിക്കുകയായിരുന്നു.

ആശ പഠിക്കാൻ സഹായിക്കുന്ന ടൈപ്പേ ആയിരുന്നില്ല, അവളേക്കാൾ ആരെങ്കിലും മുന്നേറുന്നത് ഇഷ്ടവുമല്ലായിരുന്നു. ചേച്ചിയുമായി എന്നും ഉടക്ക്, അമ്മയുമായും ഉടക്ക്. എന്നോട് ഉടക്കുമില്ല, അടുപ്പവുമില്ല. ബന്ധുക്കളാണെങ്കിലും ആ സ്നേഹം പോലുമില്ലാത്ത

💬 Comments

View all comments